ADVERTISEMENT

ദുബായ് ∙ സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ വോളിബോൾ ടൂർണമെന്റിൽ (അണ്ടർ-14) ദുബായ് സെൻട്രൽ സ്കൂൾ ജേതാക്കളായി. ക്രെഡൻസ് സ്‌കൂളിനെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: 25-23, 26-24, 25-23. ടൂർണമെന്റിലെ മികച്ച സ്പൈക്കറായി സെൻട്രൽ സ്കൂളിലെ മുഹമ്മദ് ഷമാസ് തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 21ന് ഹിമാചൽപ്രദേശിലെ കസൗലി ഇന്റർനാഷനൽ സ്‌കൂളിൽ നടക്കുന്ന ദേശീയ ഗെയിംസിലേക്ക് ടീം യോഗ്യത നേടി. ടീം അംഗങ്ങളെയും പരിശീലകരായ നിതിൻ നാസറുദ്ദീൻ, പാർഥിപൻ, ജോബിൻ ജോർജ് എന്നിവരെയും പ്രിൻസിപ്പൽ മുഹമ്മദലി അനുമോദിച്ചു.

English Summary:

Dubai Central School wins CBSE UAE Cluster Volleyball Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com