ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ സായാഹ്ന ജോലി സമ്പ്രദായത്തിന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം തുടക്കത്തില്‍ നടപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനെറ്റ് കാര്യസഹമന്ത്രിയുമായ ഷെരീദ അല്‍ മൗഷര്‍ജി അറിയിച്ചു. 

മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത് നടപ്പാക്കുക. സായഹ്ന ജോലിക്ക് ആവശ്യമനുസരിച്ചുള്ള 20 മുതല്‍ 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്താം. ഒരോ സര്‍ക്കാര്‍ വകുപ്പുള്‍ക്ക് സമയം നിശ്ചയിക്കാം. എന്നാല്‍, ജോലിസമയം നാലര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. അത്, ജീവനക്കാരുടെ താൽപര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഷിഫ്റ്റ് തിരഞ്ഞെടുക്കുവാന്‍ അനുവദിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍(സി.എസ്.സി) ആക്ടിങ് ചെയര്‍മാന്‍ കൂടിയായ മന്ത്രി വ്യക്തമാക്കി. 

കഴിഞ്ഞ ആഴ്ചയാണ് സി.എസ്.സിയുടെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചത്. സായഹ്ന ജോലി സമ്പ്രദായം, വകുപ്പുകളിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്നതിനെപ്പം, രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുവാന്‍ സഹായകമാകുമെന്ന വിലയിരുത്തലുമാണുള്ളത്.

English Summary:

Evening Work System to Begin Next Year - Sharida Al-Maousherji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com