ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് രണ്ട് ദിവസം തടസ്സം നേരിടുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ നവീകരണത്തിന്റെ ഭാഗമായി ശനി,ഞായര്‍ ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട്, തത്കാല്‍ പാസ്‌പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) തുടങ്ങിയ സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചത്.

എംബസിയിലും കുവൈത്ത്‌ സിറ്റി, ജലീബ് അല്‍ ഷുവൈഖ് (അബ്ബാസിയ) ജഹ്‌റ, ഫാഹഹീല്‍  എന്നീ നാല് ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങളിലും ഇത്തരം സേവനങ്ങള്‍ ലഭ്യമല്ല. ഒക്ട്‌ടോബര്‍ 21ന് കുവൈത്ത് സമയം 3.30 വരെയാണിത്. എന്നാല്‍, കോണ്‍സുലര്‍, വീസ സേവനങ്ങള്‍ നാല് ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങളില്‍ ലഭ്യമാകും.

English Summary:

Indian Embassy Kuwait: Passport service portal will be down for two days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com