ADVERTISEMENT

അബുദാബി∙ ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മാനുഷിക, ദുരിതാശ്വാസ സഹായത്തിന്‍റെ 53-ാമത് എയർഡ്രോപ് വിജയകരമായി നടപ്പിലാക്കിയതായി പ്രതിരോധ മന്ത്രാലയം ജോയിന്‍റ് ഓപറേഷൻസ് കമാൻഡ് അറിയിച്ചു.  ‌‌

എത്തിച്ചേരാൻ പ്രയാസമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് എയർഡ്രോപ്. 80 ടൺ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികൾ "ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്" ഓപറേഷനിലൂടെ എത്തിച്ചു. ഈ പദ്ധതി ആരംഭിച്ചതിന് ശേഷം ആകെ സഹായം 3,623 ടണ്ണായി .  പലസ്തീനികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും അവരുടെ  ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ഈ സഹായ വിതരണം അടിവരയിടുന്നു. 

യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടൻ തന്നെ സഹായം നൽകാൻ യുഎഇ മുൻകൈ എടുത്തതിനാൽ യുഎഇ നൽകുന്ന മാനുഷികവും ദുരിതാശ്വാസ സഹായവും ഗാസ മുനമ്പിലെ സാധാരണക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം ലഘൂകരിക്കാൻ സഹായിക്കുന്നു. 

English Summary:

UAE successfully implemented airdrop as part of relief aid in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com