ADVERTISEMENT

അബുദാബി ∙ വടക്കൻ പെരുമയുമായി താവം ഗ്രാമവേദി അബുദാബിയിൽ അവതരിപ്പിച്ച നാടൻ കലാമേള പ്രവാസികൾക്ക് മികച്ച ദൃശ്യവിരുന്നായി. സാംസ്കാരിക പൈതൃകത്തോട് ചേർത്തുനിർത്തുന്ന പാട്ടിനും നൃത്തത്തിനുമൊപ്പം താളം പിടിച്ചും ഏറ്റുപാടിയും പ്രവാസി മലയാളികളും ഒപ്പം കൂടിയപ്പോൾ അത് ഉത്സവമായി. വാമൊഴിയായി പകർന്നു കിട്ടിയ നാടൻപാട്ട്, തെയ്യം തുടങ്ങി ഗ്രാമീണ കലകളെ തനിമ ചോരാതെ അവതരിപ്പിച്ച് താവം കലാകാരന്മാർ സദസ്സിന്റെ മനം കവർന്നു.

nadan-kalamela-presented-at-thawam-gramavedi-abu-dhabi1

പരിപാടിയുടെ ആദ്യാവസാനം വരെ നിറഞ്ഞ സദസ്സ് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന്  ഐ.എസ്.സി പ്രസിഡന്റ് ജയറാം റായ് പറഞ്ഞു.   പയ്യന്നൂർ സൗഹൃദവേദിയാണ് ഫോക് ഫെസ്റ്റ് 2024 (നാടൻ കലാമേള) സംഘടിപ്പിച്ചത്. താവം ഗ്രാമവേദിയുടെ 10 കലാകാരന്മാർ അബുദാബിയിലെത്തിയാണ് നാട്ടുത്സവം ഒരുക്കിയത്. ഇന്ന് അജ്മാനിലും അടുത്ത ആഴ്ച ഷാർജയിലും സംഘത്തിന്റെ പരിപാടിയുണ്ടാകുമെന്ന് കോ ഓർഡിനേറ്റർ പ്രദീപ്കുമാർ പയ്യന്നൂർ പറഞ്ഞു. സൗഹൃദ വേദി പ്രസിഡന്റ് ജ്യോതിഷ് കുമാർ, വിവിധ സംഘടനാ പ്രതിനിധികളായ  രാജേഷ്ശ്രീധരൻ, യു.ദിനേശ് പൊതുവാൾ, കെ.വി ബഷീർ,  കെ.പി.നായർ,  കെ.വി.രാജൻ, ഹബീബ് റഹ്മാൻ, വി.ടി.വി.ദാമോദരൻ, സുരേഷ് പയ്യന്നൂർ, അരുൺ ആൻഡ്രൂസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

English Summary:

Nadan Kalamela presented at Thawam Gramavedi Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com