ADVERTISEMENT

ദോഹ ∙ ഖത്തറിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ പൊതു കൂട്ടായ്മയായ ഫോക് ഖത്തർ "നമ്മൾ കോഴിക്കോട്" എന്ന ശീർഷകത്തിൽ, അഞ്ചാം വാർഷിക  ആഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് മിഠായി തെരുവിലും മാനാഞ്ചിറയിലും എത്തിയ പ്രതീതി ജനിപ്പിക്കും വിധം രൂപകൽപ്പന ചെയ്ത സമ്മേളന നഗരി ഏറെ ആകർഷണീയമായിരുന്നു. എസ് കെ പൊറ്റക്കാടിന്റെ പ്രതിമ മുതൽ കോഴിക്കോടൻ ഹലുവ വരെ പ്രതീകാത്മകമായി  ചിത്രീകരിച്ച നഗരി കോഴിക്കോടിന്റെ തനിമയും പാരമ്പര്യവും വിളിച്ചറിയിക്കുന്നതായിരുന്നു.

പോഡാർ പേൾ സ്കൂളിൽ നടന്ന മുഴുദിന  പരിപാടിയുടെ ഭാഗമായി  സാംസ്കാരിക സദസ്സ്, ഓണാഘോഷം, സാഹിത്യ സദസ്സ്, കലാ പരിപാടികൾ, രചനാ മത്സരങ്ങളുടെ പുരസ്‌കാര വിതരണം, പായസ മത്സരം എന്നിവ അരങ്ങേറി. ഉച്ചക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഇന്ത്യൻ അംബസഡർ വിപുൽ, കോഴിക്കോട് എം.പി. എം.കെ. രാഘവൻ, വടകര എം എൽ എ കെ.കെ. രമ, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്, പ്രശസ്ത എഴുത്തുകാരായ പി.കെ. പാറക്കടവ്, കൽപറ്റ നാരായണൻ മാസ്റ്റർ, ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐസി ബിഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ്സ്സി പ്രസിഡൻറ് ഇ.പി. അബ്ദുറഹിമാൻ, ഐ ബിപിസി പ്രസിഡന്റ്, മുഹമ്മദ് താഹാ പ്രവാസി ഭാരതീയ അവാർഡ് ജേതാവ് ഡോ. മോഹൻ തോമസ്, കെ എം സി സി പ്രസിഡന്റ് ഡോ. സമദ്, ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, സംസ്കൃതി  സെക്രട്ടറി ഷംസീർ അരിക്കുളം, ഫോക്ക് അഞ്ചാം വാർഷിക സ്വാഗത സംഘം ചെയർമാൻ കെ.പി അഷ്റഫ്, ജനറൽ കൺവീനർ മൻസൂർ അലി എന്നിവർ സംസാരിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഫോക് പ്രസിഡൻറ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി രഞ്ജിത് കുമാർ ചാലിൽ സ്വാഗതവും, ഫോക്ക് വൈസ് പ്രസിഡന്റ് രാജശ്രീ റഷീദ് നന്ദിയും പറഞ്ഞു. ഖത്തറിൽ അമ്പത് വർഷം പൂർത്തിയാക്കിയ ഫോക് പ്രസിഡന്റും ഖത്തറിലെ സാമൂഹിക പ്രവർത്തകനുമായ  കെ.കെ. ഉസ്മാനെ അംബസഡർ  വിപുൽ മൊമെന്റോ  നൽകി ആദരിച്ചു.  ഖത്തറിലെ ബിസിനസ്സ് രംഗത്തും ജീവ കാരുണ്യ പ്രവർത്തന രംഗത്തും സജീവ സാന്നിദ്ധ്യം അറിയിച്ച കോഴിക്കോട്ട് കാരായ ഷുക്കൂർ കിനാലൂരിനേയും സിദ്ധീഖ് പുറയിലിനേയും മുഹമ്മദ് കോയയേയും സിംഫണി മജീദിനേയും കോഴിക്കോട് എം.പി. എം.കെ. രാഘവൻ പൊന്നാട അണിയിച്ച് ആദരിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

രാവിലെ നടന്ന പായസ മൽസരത്തിൽ 35 പേരാണ് പങ്കെടുത്തത്.  കനൽ ദോഹയുടെ പഞ്ചാരി മേളത്തിൻറെ അകമ്പടിയോടെയാണ് അഥിതികളെ സ്റ്റേജിലേക്ക് ആനയിച്ചത്.രാവിലെ 11 മണിക്കാരംഭിച്ച സ്റ്റേജ് പ്രോഗ്രാമിൽ ഖത്തറിലെ കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കോഴിക്കോട് നഗരത്തിന് സാഹിത്യ നഗരി എന്ന പദവി ലഭിച്ചതിലുള്ള സന്തോഷത്തിൻറെ ഭാഗമായി വൈകുന്നേരം ചേർന്ന സാഹിത്യ സെമിനാറിൽ മലയാള സാഹിത്യത്തിലെ പ്രശസ്തരായ പി.കെ.പാറക്കടവും കൽപറ്റ നാരായണൻ മാസ്റ്ററും മുഖ്യാഥികളായി പങ്കെടുത്തു. മജീദ് നാദാപുരം ആമുഖ ഭാഷണം നടത്തി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

തൻസീം കുറ്റ്യാടി മോഡറേറ്ററായിരുന്നു.  ഫോക് അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഫോക്ക് സാഹിത്യ വിഭാഗം സംഘടിപ്പിച്ച രചനാ മൽസരത്തിൽ വിജയിച്ചവർക്കുളള മെമെന്റോകളും  സർട്ടിഫിക്കറ്റുകളും  പി കെ.പാറക്കടവും നാരായണൻ മാസ്റ്ററും വിതരണം ചെയ്തു. വൈകുന്നേരം ഏഴ്മണിക്കാരംഭിച്ച കൾച്ചറൽ പ്രോഗ്രാമിൽ  രണ്ടായിരത്തിലധികം പേർ പങ്കെടുത്തു. ആസിഫ് കാപ്പാട്, അനിതാ ഷെയ്ക്ക്, വയലനിസ്റ്റ് റിനീഷ് കീർത്തന, എന്നിവരോടൊപ്പം ഖത്തറിൽ നിന്നുള്ള അനീഷാ രാജേഷും, റിയാസ് കരിയാടും ഗാനമേള നയിച്ചു  .ഇസ്മാഈൽ നന്തിയുടെ സ്പോട്ട് ഡബ്ബിങ്ങും കൈതോലാ ഗ്രൂപ്പിന്റെ നാടൻ പാട്ടുകളും സദസ്സിന് ഏറെ  ആസ്വാദ്യകരമായി. അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി 1600 പേർക്കുള്ള സദ്യയും ഒരുക്കിയിരുന്നു.

English Summary:

Fok Qatar Organized the 5th Anniversary Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com