ADVERTISEMENT

ദുബായ് ∙ കെഎംസിസി തൃശൂർ ജില്ലാ വനിതാ വിങ് ബ്രസ്റ്റ് കാൻസർ അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രസിഡന്‍റ് റസിയ ഷമീറിന്റെ അധ്യക്ഷതയിൽ മുസ്​ലിം  ലീഗ് തൃശ്ശൂർ ജില്ല പ്രസിഡന്‍റ്  സി എ മുഹമ്മദ് റഷീദ്‌ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വനിതാ കമ്മറ്റി സെക്രട്ടറി നെബൂ ഹംസ മുഖ്യ പ്രഭാഷണം നടത്തി. ഡോ. മെഹനാസ് അബ്ദുള്ള (ഗൈനക്കോളജിസ്റ് ആസ്റ്റർ) അവബോധന കുറിച്ചുള്ള ക്ലാസ് എടുത്തു.

കാൻസറിനെ അതിജീവിച്ച പ്രമി മാത്യു പൊരുതി വിജയിച്ച ജീവിതാനുഭവങ്ങൾ പങ്കുവെച്ച് ക്യാംപിൽ പങ്കെടുത്തവർക്ക്‌ ധൈര്യം നൽകി. പരിപാടിയിൽ സംഘടിപ്പിച്ചിരുന്നു മെഡിക്കൽ ചെക്കപ്പും, സ്ക്രീനിങ് സംവിധാനവും പങ്കെടുത്തവർക്ക് ഉപകാരപ്രദമായി. ഡോ മെഹനാസ് അബ്ദുള്ളക്കും പ്രമി മാത്യുവിനും വനിതാ കമ്മറ്റിയുടെ ഉപഹാര നൽകി.

റംല കരീം, മറിയം ജാബിർ, നിസ നൗഷാദ്, ഫാസില ഷാജഹാൻ, റിസ്മ ഗഫൂർ, മിന്നത്ത് കോയമോൻ, അബീന സിറജ്‌, ആയിശ ഷറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി. വനിതാ വിങ്ങ്‌ ജില്ലാ ജനറൽ സെക്രട്ടറി ഷഫ്‌ന നബീൽ സ്വഗതവും അബീനാ സിറജ്‌ നന്ദിയും പറഞ്ഞു.

English Summary:

KMCC Thrissur District Women's Wing Breast Cancer Awareness Camp was Organized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com