ADVERTISEMENT

ദുബായ് ∙ കേരള പൊലീസിൽ സംഘ്പരിവാർ പിടിമുറുക്കുമ്പോൾ അഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിസ്സംഗത സംശയം ജനിപ്പിക്കുന്നതാണെന്ന് പീപ്പിൾസ് കൾചറൽ ഫോറം (പിസിഎഫ്) യുഎഇ നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. 

സംഘ്പരിവാറിനോട് ഐക്യപ്പെടുന്ന സമീപനമല്ല കേരളം ഇടതു സർക്കാരിൽനിന്നും പ്രതീക്ഷിക്കുന്നത്. വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഹിന്ദുത്വ അജൻഡ പൊലീസിലൂടെ നടപ്പാക്കാൻ മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ജനം അനുവദിക്കില്ലെന്നും പറഞ്ഞു.

തർക്കങ്ങളുടെയും വ്യക്തി താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഉന്നത വ്യക്തികളാൽ രൂപപ്പെട്ട പാർട്ടികളെല്ലാം നാമാവശേഷമായപ്പോഴും പിഡിപി കേരള രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത് തികഞ്ഞ മതേതര ജനാതിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ആശയത്തിന്റെ കരുത്തിലും ആർജവമുള്ള നേതാക്കളുടെ പിൻബലത്തിലുമാണ്. പ്രസിഡന്റ് അബ്ദുൽകാദർ കോതച്ചിറ, സെക്രട്ടറി കെ.പി.എ.റഫീക്ക്, ഇസ്മായിൽ ആരിക്കാടി എന്നിവർ പ്രസംഗിച്ചു.

English Summary:

People's Cultural Forum (PCF) UAE National Committee Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com