ADVERTISEMENT

റിയാദ് ∙ രോഗബാധിതനായിരുന്ന പ്രവാസി മലയാളി റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു.  കണ്ണൂർ, മുണ്ടേരി ഏച്ചൂർ മാവിലച്ചാൽ വാരത്താൻകണ്ടി സ്വദേശി ആനൂബ് കുമാർ (52) ആണ് മരിച്ചത്. റിയാദ് ഷുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കുമാരൻ, ജാനകി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. ദിവ്യ, മക്കൾ. ആയുഷ്, അപർണ്ണ.

നിയമനടപടികൾ  പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സുഹൃത്ത് രതീഷിനെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് ചെറുമുക്ക്,ഉമ്മർ അമ്മാനത്ത്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

English Summary:

Pravasi Malayali died in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com