ADVERTISEMENT

 മനാമ ∙ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് - കോഴിക്കോട്, ബഹ്‌റൈനിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ഓണാഘോഷം "ഒന്നിച്ചോണം നല്ലോണം" ഒക്ടോബർ 11 വെള്ളിയാഴ്ച്ച മനാമ പാപ്പിലോൺ റസ്റ്ററന്റ് ഹാളിൽ വച്ച് നടന്നു. മെമ്പർമാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും മത്സരങ്ങളും 30 കൂട്ടം വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും പരിപാടിക്ക് മാറ്റുകൂട്ടി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ജനറൽ സെക്രട്ടറി ചന്ദ്രകുമാർ നായനാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ പ്രജി അധ്യക്ഷതയും സോഷ്യൽ സർവീസ് കൗൺസിലർ അരവിന്ദ് ഓണ സന്ദേശവും നൽകി. പരിപാടിക്ക് ഫൈൻ ആർട്സ് സെക്രട്ടറി ജിജു പൂളക്കൽ, ജനറൽ ക്യാപ്റ്റൻ സുനിൽ ലോറൻസ്, വൈസ് ചെയർമാൻ ജൂന ദീപക്, ജോയിന്റ് സെക്രട്ടറി സരിത സജീഷ്, മറ്റു യൂണിയൻ മെമ്പർമാരായ ബിജു ചേറൽ, ജിതേഷ് മമ്പൊയിൽ, പ്രിയേഷ്, സിജേഷ് എന്നിവർ നേതൃത്വം നൽകി.  മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങൾ വിതരണം ചെയ്തു.
(വാർത്ത: പ്രജി)

English Summary:

Zamorin's Guruvayurappan College - Kozhikode, Bahrain Alumni Association's Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com