അത്യാന്താധുനിക സൗകര്യങ്ങളുമായി സൗദി റെഡ് ക്രെസന്റ് അതോറിറ്റിയുടെ ആംബുലൻസ്
Mail This Article
റിയാദ് ∙ അത്യാന്താധുനിക സൗകര്യങ്ങളും പുത്തൻ അടയാളവുമായി സൗദി റെഡ് ക്രെസന്റ് അതോറിറ്റിയുടെ ആംബുലൻസുകൾ സേവനം തുടങ്ങി. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അപകട സാഹചര്യങ്ങളിൽ ഓടി എത്തുന്നതിനും അടിയന്തിര സേവനസൗകര്യങ്ങൾ് എത്രയും പെട്ടെന്ന് നൽകുന്നതിനും ലക്ഷ്യമിട്ടാണ് മികച്ചതും യൂറോപ്യൻ സവിശേഷതകളുൾപ്പെടുന്ന തരം പുത്തൻ തലമുറ ആബുലൻസുകൾ രംഗത്തിറക്കിയിരിക്കുന്നത്.
അടിയന്തിര സാഹചര്യങ്ങളോടെ ഏറ്റവും വേഗത്തിൽ പ്രതികരിക്കുന്നതിനായാണ് രാജ്യാന്തര സവിശേഷതകളും ഉന്നത നിലവാരവുമുള്ള ആംബുലൻസ് പുതിയ രൂപഭാവത്തിൽ രംഗത്തിറക്കിയിരിക്കുന്നതെന്ന് സൗദി റെഡ് ക്രസന്റി ഫ്ലീറ്റ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫാരിസ് അൽ ഒതൈബി പറഞ്ഞു. വേൾഡ് ഹെൽത്ത് ഫോറത്തിന്റെ രീതിയിലുള്ള പുതിയ ആംബുലൻസ് രാജ്യാന്തര സവിശേഷതയുളള വാഹനങ്ങളാണ്. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുളള സസ്പെൻഷൻ സംവിധാനത്തോടു കൂടിയ കിടക്കയും മറ്റ് ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങളുമുണ്ട്.
അതോറിറ്റിയുടെ പുതിയ വാഹനങ്ങളിൽ അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, അതുപോലെ വാഹനത്തിന്റെ ക്യാബിനിലും വാഹനത്തിൻ്റെ ഡ്രൈവറുടെ മുന്നിലും 360 ഡിഗ്രീ ചിത്രീകരണശേഷിയുള്ള ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അൽ ഒതൈബി അഭിപ്രായപ്പെട്ടു.