സൗദിയിൽ 2,645 ആരോഗ്യ പ്രവർത്തകർക്ക് വീസ രഹിത താമസാനുമതി; അതിവിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കുക ലക്ഷ്യം
Mail This Article
×
റിയാദ് ∙ 56 രാജ്യങ്ങളിൽ നിന്നുള്ള 2,645 ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസി (സ്പെഷൽ ടാലന്റ്) അനുവദിച്ചു. സൗദി ഗ്രീൻ കാർഡ് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയിലൂടെ അതിവിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
സൗദി പ്രഫഷനലുകൾക്ക് അറിവും ആഗോള വൈദഗ്ധ്യവും കൈമാറുന്നതിൽ അവർക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സൗദിയിൽ വീസ രഹിത താമസത്തിന് ഈ വിഭാഗത്തിലുള്ളവർക്ക് അർഹതയുണ്ട്.
മാതാപിതാക്കൾ, ജീവിതപങ്കാളികൾ, 25 വയസ്സിന് താഴെയുള്ള മക്കൾ എന്നിവരെ സ്പോൺസർ ചെയ്യാം. സൗദിയിൽ വസ്തു വാങ്ങാനും ബിസിനസ് നടത്താനും ബന്ധുക്കൾക്ക് സന്ദർശന വീസ സ്പോൺസർ ചെയ്യാനും സാധിക്കും. സൗദി, ജിസിസി പൗരന്മാർക്കു മാത്രമായുള്ള ഇമിഗ്രേഷൻ കൗണ്ടറുകൾ ഉപയോഗിക്കുകയും ചെയ്യാം.
English Summary:
Health Minister Grants Premium Residency to 2,645 Exceptional Healthcare Professionals
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.