ADVERTISEMENT

അബുദാബി∙ ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. വർധിച്ചുവരുന്ന സംഘർഷാവസ്ഥയിലും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അനന്തരഫലങ്ങളിലും അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ഏറ്റുമുട്ടലിനും സംഘർഷത്തിനും പകരം നയതന്ത്ര മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത യുഎഇ ആവർത്തിച്ച് വ്യക്തമാക്കി.  ഈ മാസം ആദ്യം ഇസ്രയേലിനെതിരായ ടെഹ്‌റാൻ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇന്ന് (ശനി) പുലർച്ചെ ഇറാനിലെ സൈനിക സൈറ്റുകൾ ആക്രമിച്ചതായി ഇസ്രയേൽ പറഞ്ഞു.  

വിമാനങ്ങൾ റദ്ദാക്കി
ജോർദാൻ, ഇറാൻ, ഇറാഖ്, ഇസ്രയേൽ എന്നിവിടങ്ങളിലേയ്ക്കുള്ള ദുബായ് ആസ്ഥാനമായുള്ള ഫ്ലൈ ദുബായ് വിമാനങ്ങൾ റദ്ദാക്കുകയും ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തതായി എയർലൈൻ വക്താവ്  സ്ഥിരീകരിച്ചു.  ബാഗ്ദാദിലേയ്ക്കും ഇറാനിലെ ടെഹ്‌റാനിലേയ്ക്കുമുള്ള വിമാനങ്ങൾ ഈ മാസം 30 വരെ റദ്ദാക്കിയതായി എമിറേറ്റ്സ് അറിയിച്ചു. 

ബാഗ്ദാദിലേയ്ക്കും ടെഹ്‌റാനിലേയ്ക്കും ദുബായ് വഴി ട്രാൻസിറ്റ് ചെയ്യുന്ന ഉപയോക്താക്കൾ ഈ മാസം 30 വരെ യാത്ര പുറപ്പെടരുതെന്ന് നിർദേശിച്ചു. അതേസമയം,  ഇറാൻന്‍റെ സൈനിക ലക്ഷ്യങ്ങൾക്കെതിരായ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചതിന് ശേഷം ഇറാനും ഇറാഖും ഇന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചു.

English Summary:

Iran-Israel Conflict: Flights Cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com