ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കുവൈത്ത്
Mail This Article
കുവൈത്ത് സിറ്റി ∙ ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സര്‍വീസുകള്‍ വർധിപ്പിക്കുന്നത് കുവൈത്തിലെ എയര്‍ലൈന്‍സുകളുടെ മുന്‍ഗണനയാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മേധാവി ഷെയ്ഖ് ഹുമൂദ് മുബാറക് അല്‍ ജബേര്‍ അല്‍ സബാഹ് പറഞ്ഞു.
ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ജോയിന്‍റ് സെക്രട്ടറി അസംഗ്ബ ചുബയുമായി മലേഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഷെയ്ഖ് ഹുമൂദ് ഇത് വ്യക്തമാക്കിയത്. ഇന്ത്യന്‍ അധികൃതര്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തി എത്രയും വേഗം കരാര്‍ ഒപ്പിടുന്നതിന്‍റെ ആവശ്യകത ഷെയ്ഖ് ഹുമൂദ് വ്യക്തമാക്കി.
ക്വാലാലംപൂരില്‍ നടന്ന ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ കോണ്‍ഫറന്‍സിന്‍റെ (ICAO 2024) വാര്‍ഷിക യോഗത്തിന്‍റെ സമാപന സെഷനിലായിരുന്നു കൂടിക്കാഴ്ച. കുവൈത്ത് എയര്‍ലൈന്‍സ്, ജസീറ എയര്‍വേഴ്‌സ് എന്നീ രണ്ട് കമ്പനികളാണ് കുവൈത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്.