ADVERTISEMENT

അജ്മാൻ ∙ ലോകം മുഴുവൻ ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണമാസമായി ആചരിക്കുന്ന അവസരത്തിൽ പങ്കുചേർന്ന് അജ്‌മാൻ അൽ അമീർ സ്‌കൂളും. മുതിർന്ന വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ഒക്ടോബർ 28ന് സ്കൂൾ ക്യാംപസിൽ നടക്കുന്ന പരിപാടിയിൽ സ്തനാർബുദ ബോധവത്കരണം നടത്തും.  

അജ്‌മാൻ ജബൽ സീന മെഡിക്കൽ സെന്ററിലെ ഒബ്സ്റ്റട്രീഷ്യൻ,  ഗൈനക്കോളജി വിദഗ്ധ ഡോ. സജിദ സജാദ് നേതൃത്വം നൽകും. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രാഥമികഘട്ടത്തിൽത്തന്നെ മുൻകരുതലുകളെടുക്കാൻ വിദ്യാർഥിനികളടക്കമുള്ള വിദ്യാലയത്തിലെ എല്ലാ വനിതകളെയും സജ്ജരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.  

English Summary:

Breast Cancer Awareness in Ajman Al Ameer School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com