സിബിഎസ്ഇ നാഷനൽ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ പ്രവാസി മലയാളി വിദ്യാർഥിനിക്ക് ഇരട്ട മെഡൽ
Mail This Article
×
ഷാർജ∙ കർണാടകയിലെ ബെൽഗാവിൽ നടന്ന സിബിഎസ്ഇ നാഷനൽ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ പ്രവാസി മലയാളി വിദ്യാർഥിനിക്ക് ഇരട്ട മെഡൽ. ഷാർജ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയും തൃശൂർ പെരുമ്പിലാവ് സ്വദേശിനിയുമായ ഹിദ ഫാത്തിമയ്ക്കാണ് 2 വെങ്കല മെഡലുകൾ ലഭിച്ചത്. 19 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ 300 മീറ്റർ, 500 മീറ്റർ ഇനങ്ങളിലായാണ് 15കാരി ഈ നേട്ടം കൈവരിച്ചത്.
ഹംസയുടെയും ജാസ്മിയുടെയും മകളാണ്. ഷാർജയിലെ അൽ ഒമർ റോളർ സ്കേറ്റിങിൽ 2 വർഷമായി സ്കേറ്റിങിൽ പരിശീലനം നേടിവരുന്നു.
English Summary:
Double Medal for Non-Resident Malayalee Student in CBSE National Skating Championship
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.