‘കിടമത്സരങ്ങള്‍ക്ക് മക്കളെ എറിഞ്ഞുകൊടുക്കലല്ല പേരന്‍റിങ്’
Mail This Article
ദുബായ്∙ മത്സര പരീക്ഷകളിലെ ഉന്നത വിജയത്തിലും അവരുടെ ശാരീരിക വളര്‍ച്ചയിലും മാത്രം ശ്രദ്ധ ഒതുങ്ങുന്ന ആധുനിക പേരന്‍റിങ്ങിന് പകരം, മക്കളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നിടത്താണ് അവർക്ക് വിശ്വപൗരന്മാരായി വളരാന്‍ കഴിയുകയെന്ന് പേരന്‍റിങ് കൺസൽട്ടന്‍റും മോട്ടിവേഷന്‍ സ്പീക്കറുമായ സുലൈമാന്‍ മേല്‍പ്പത്തൂര്‍ പറഞ്ഞു. ദുബായ് ടൂറിസം വകുപ്പിന്‍റെയും മതകാര്യ വകുപ്പിന്‍റെയും സഹകരണത്തോടെ അല്‍ബറാഹ അല്‍മനാര്‍ സെന്‍ററും ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച പേരന്‍റ്സ് മീറ്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് ഹുസൈന്‍ കക്കാട് അധ്യക്ഷത വഹിച്ചു. ദെയ്റ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് വി.കെ. സകരിയ്യ, അബ്ദുല്‍വാഹിദ് മയ്യേരി, അഹമ്മദ് മന്‍സൂര്‍ മദീനി, നസീം അക്തര്‍ ഉമരി, മുനീര്‍ പടന്ന , ദില്‍ഷാദ് ബഷീര്‍ എന്നിവർ പ്രസംഗിച്ചു. എൻ.എം.അക്ബർഷാ വൈക്കം, അബ്ദുറഷീദ് പേരാമ്പ്ര, ശിഹാബ് ഉസ്മാൻ പാനൂർ, അബ്ദുറഹിമാൻ പടന്ന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പരിപാടികളും സ്ഥാപനങ്ങളേയും സംരംഭങ്ങളേയും പരിചയപ്പെടുത്തിയ വിഷ്വല്‍ ഇഫക്ടും ഉണ്ടായിരുന്നു. ഇരുസ്ഥാപനങ്ങളിലേയും നൂറുകണക്കിന് രക്ഷിതാക്കള്‍ പങ്കെടുത്തു.