ADVERTISEMENT

റിയാദ് ∙ ആഗോള സമ്പദ് വ്യവസ്ഥയിലെ നിർണായക സ്വാധീനമായി മാറാൻ സൗദിക്ക് സാധിച്ചതായി  സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം. ആസൂത്രണത്തിലെ മികവാണ് ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. 

റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ പുരോഗതി അവസാനിക്കുന്നില്ലെന്നും ഓരോ നേട്ടവും തുടർ നേട്ടത്തിനുള്ള അടിസ്ഥാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണെന്നത് സൗദിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നു. സൗദിയുടെ നേട്ടങ്ങൾ ആഗോള തലത്തിൽ അഭീമുഖീകരിക്കുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമാണ്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിൽ കാലങ്ങളായി സൗദിക്ക് നല്ല മാതൃകയാണ് ലോകത്തിന് പങ്കുവെക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.

English Summary:

Saudi Arabia is an influential power in the global economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com