ADVERTISEMENT

ദോഹ ∙ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന രണ്ടാമത്  ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് നവംബർ 6 ന്‌ തുടക്കമാവും. പദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണിന്റെയും ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡിയുടെയും സഹകരണത്തോടെ ബീറ്റ കാംബ്രിഡ്ജ് സ്കൂളില്‍ അത്‌ലന്‍ സ്പോര്‍ട്സില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ മുഖ്യ പ്രായോജകര്‍ കിംസ് ഹെല്‍ത്ത് ആണ്‌.  ടൂര്‍ണ്ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം കിംസ് ഹെല്‍ത്ത് മാര്‍ക്കറ്റിങ് മാനേജര്‍ ഇഖ്‌റ മസാഹിര്‍ റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ അസീം എം.ടി. സംഘാടക സമിതിയംഗങ്ങളായ മുനീഷ് എ.സി, സൈഫ് വളാഞ്ചേരി, മുഹ്‌സിന്‍ ഓമശ്ശേരി, റഹീം വേങ്ങേരി, റഹ്മത്തുല്ല കൊണ്ടോട്ടി, റബീഅ്‌ സമാന്‍, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് ആര്‍.ജെ ജിബിന്‍ തുടങ്ങിയര്‍ സംബന്ധിച്ചു.

9,11,13,15,17 വയസ്സുകള്‍ക്ക് താഴെയുള്ള കാറ്റഗറിയില്‍ കുട്ടികള്‍ക്കായുള്ള സിംഗിള്‍സ് മത്സരവും 35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, പുരുഷന്മാരുടെ ഓപണ്‍ കാറ്റഗറി എന്നീ വിഭാഗത്തില്‍ സിംഗിള്‍സും ഡബിള്‍സും 45 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ഡബിള്‍സും ബാഡ്മിന്റണ്‍ അസോസിയേഷന്റെ വിവിധ ഗ്രേഡില്‍ ഉള്ളവര്‍ക്കായി ഡബിള്‍സ് മത്സരവും നടക്കും. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും ട്രോഫികളും കുട്ടികളുടെ വിഭാഗത്തില്‍ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 33679210, 55813743 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.

English Summary:

Expats Sportive Badminton Tournament from 6th November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com