ദ് തെസ്‌പിയൻ ആൽക്കമി അഭിനയ കളരി
Mail This Article
കുവൈത്ത് സിറ്റി∙ ഫ്യൂച്ചർ ഐ തീയറ്ററും ഫിലിം ക്ലബും ചേർന്ന് ദ് തെസ്‌പിയൻ ആൽക്കമി എന്ന പേരിൽ അഭിനയ കളരി സംഘടിപ്പിച്ചു. നർത്തകിയും സിനിമ താരവും ആയ ഡോ. മേതിൽ ദേവിക ആണ് അഭിനയക്കളരിക്ക് നേതൃത്വം നൽകിയത്. അഭിനയത്തിൽ ശാരീരിക ചലനങ്ങളുടെ സൂക്ഷമ ഭാവം, ആംഗ്യ, വാച്യ പ്രകടന രീതികൾ, മുദ്രകളുടെ ഉപയോഗം , കണ്ണുകളുടെ സംവേദനം തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യം ദേവിക ക്യാംപ് അംഗങ്ങളുമായി പങ്കുവച്ചു.
കുവൈത്ത് കേളി വാദ്യ കലാ പീഠത്തിൽ നിന്നുള്ള ശ്രീരാഗ് മാരാരും, ശ്രീനാഥ് മാരാരും താള വാദ്യത്തിന്റെ അകമ്പടിയുമായി മേതിൽ ദേവികയുടെ കൂടെ ഈ വർക്ഷോപിൽ പങ്കെടുത്തു. ഇന്ത്യൻ ക്ലാസിക്കൽ തീയറ്ററിന്റെ പ്രായോഗിക വശങ്ങൾ ആണ് ഇത്തവണ അഭിനയ കളരിയിൽ ഉൾപ്പെടുത്തിയിരുന്നത്. മലയാളികൾക്ക് പുറമെ, ഉത്തരേന്ത്യക്കാരും കളരിയിൽ പങ്കെടുത്തു. ഫ്യൂച്ചർ ഐ തിയറ്റർ പ്രസിഡന്റ് സന്തോഷ് കുമാർ കുട്ടത്ത് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഉണ്ണി കൈമൾ, ഡോ. പ്രമോദ് മേനോൻ, രതീഷ് ഗോപി, രമ്യ രതീഷ് എന്നിവർ പ്രസംഗിച്ചു.