കേളി ഉപതിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു
Mail This Article
റിയാദ് ∙ കേരളത്തിലെ ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും നവംബർ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമായി കേളി കാലാസംസ്കാരിക വേദി റിയാദിൽ തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു.
മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളായ സത്യൻ മൊകേരി, ഡോക്ടർ സരിൻ, യു. ആർ പ്രദീപ് എന്നിവർ വിഡിയോ കോളിലൂടെ കൺവൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു. കേളി രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായ പരിപാടിയിൽ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, ഫിറോഷ് തയ്യിൽ എന്നിവർ സംസാരിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.