ADVERTISEMENT

ദോഹ ∙ ഖത്തറിൽ ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട ഹിതപരിശോധന വോട്ടെടുപ്പ് ആരംഭിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി റഫറൻഡം കമ്മിറ്റി അസ്ഥാനത്തുള്ള പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. മുൻ ഖത്തർ അമീറും അമീറിന്റെ പിതാവുമായ ഫാദർ അമീർ ഹമദ് ബിൻ ഖലീഫ അൽതാനി ഹമദ് ബിൻ അലി സ്റ്റേഡിയത്തിലുള്ള പോളിങ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തിയത്.

ഖത്തർ അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ  ഹമദ്  അൽതാനിയും ഹമദ് ബിൻ അലി സ്റ്റേഡിയത്തിലുള്ള പോളിങ് സ്റ്റേഷനിലാണ് വോട്ട് ചെയ്തത്. അൽ ദുഹൈൽ സ്‌പോർട്‌സ് ക്ലബിലെ പോളിങ് സ്റ്റേഷനിൽ എത്തിയാണ് ഖത്തർ ആഭ്യന്തര മന്ത്രിയും റഫറണ്ടം ജനറൽ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി വോട്ട് രേഖപ്പെടുത്തിയത്.

അൽ ദുഹൈൽ സ്‌പോർട്‌സ് ക്ലബ്ബിലെ പോളിംഗ് സ്റ്റേഷനിൽ എത്തി ഖത്തർ ആഭ്യന്തര മന്ത്രിയും റഫറണ്ടം ജനറൽ കമ്മിറ്റി ചെയർമാനുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി വോട്ട് രേഖപ്പെടുത്തുന്നു. Image Credit: QNA
അൽ ദുഹൈൽ സ്‌പോർട്‌സ് ക്ലബ്ബിലെ പോളിംഗ് സ്റ്റേഷനിൽ എത്തി ഖത്തർ ആഭ്യന്തര മന്ത്രിയും റഫറണ്ടം ജനറൽ കമ്മിറ്റി ചെയർമാനുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി വോട്ട് രേഖപ്പെടുത്തുന്നു. Image Credit: QNA

രാവിലെ മുതൽ വിവിധ പോളിങ് സ്റ്റേഷനുകളിൽ  വോട്ട് ചെയ്യാനായി നിരവധി പേരാണ് എത്തുന്നത് .ഇതിനു പുറമെ, ആശുപത്രികളിൽ കഴിയുന്നവരും രോഗികളും ഉൾപ്പെടെയുള്ളവർക്കായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ മൊബൈൽ വോട്ടിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ്  രാത്രി ഏഴുവരെയാണ് തുടരുക.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി റെഫറൻഡും കമ്മിറ്റി അസ്ഥാനത്തുള്ള പോളിംഗ് സ്റ്റേഷൻഷനിൽ എത്തി വോട്ട് രേഖപ്പെടുത്തുന്നു. Image Credit: QNA
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി റെഫറൻഡും കമ്മിറ്റി അസ്ഥാനത്തുള്ള പോളിംഗ് സ്റ്റേഷൻഷനിൽ എത്തി വോട്ട് രേഖപ്പെടുത്തുന്നു. Image Credit: QNA

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പേപ്പർ വോട്ടിങ്ങിന് പത്തുകേന്ദ്രങ്ങളും, ഇലക്ട്രോണിക് വോട്ടിങ്ങിന് 18 കേന്ദ്രങ്ങളുമാണ് സജ്ജമാക്കിരിക്കുന്നത്. ഇതിനു പുറമെ മെട്രാഷ് ഉപയോഗിച്ച് ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താനും സൗകര്യമുണ്ട്. പോളിങ് സ്റ്റേഷനുകളിലെത്തി പേപ്പർ, ഇലക്ട്രോണിക് സൗകര്യങ്ങളിലൂടെയാണ് വോട്ട് ചെയ്യാൻ കഴിയുക. ഖത്തർ ഐ.ഡിയോ ഡിജിറ്റൽ ഐ.ഡിയോ തിരിച്ചറിയൽ രേഖയായി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. ഹിതപരിശോധനക്കുശേഷം കമ്മിറ്റി വോട്ടുകൾ തരംതിരിക്കാനും എണ്ണാനും തുടങ്ങും, ഹിതപരിശോധന അവസാനിച്ച് 24 മണിക്കൂറിനുള്ളിൽ ഫലങ്ങൾ പ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറൽ റഫറണ്ടം കമ്മിറ്റി അറിയിച്ചു.

English Summary:

Deputy Amir casts vote in referendum on draft constitutional amendments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com