ADVERTISEMENT

ദോഹ ∙ സ്കൂളിലെ കായിക മേളയിൽ പ​ങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയും ഖത്തർ ഐഡിയൽ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുമായ ഫർഹാൻ മുഹമ്മദലി (17) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചത്. കായിക മത്സരത്തിൽ പങ്കെടുത്തതിനു പിന്നാലെ അവശനിലയിലാവുകയായിരുന്നു.

അബോധാവസ്ഥയിലായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ദോഹയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അലി ഹമീദ് സുൽത്താൻ-കുൽതിജാർ ബീഗം ദമ്പതികളുടെ മകനാണ്. മൃതദേഹം ഖത്തറിലെ അബൂഹമൂർ കബർസ്ഥാനിൽ  ഖബറടക്കി. വിദ്യാർഥിയുടെ മരണത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും അനുശോചിച്ചു.

English Summary:

Expatriate student from Tamil Nadu passed away in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com