കേളിദിനം 2025: സംഘാടക സമിതി രൂപീകരിച്ചു
Mail This Article
റിയാദ് ∙ 'കേളിദിനം 2025' എന്ന പേരിൽ ജനുവരി മൂന്നിന് കേളി കലാസാംസ്കാരികവേദി 24-ാം വാർഷികം ആഘോഷിക്കുന്നു. പരിപാടികളുടെ ഏകോപനത്തിനായി 251 അംഗ സംഘാടകസമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷധികാരി സെക്രട്ടറി കെ.പി.എം.സാദിഖ് യോഗം ഉദ്ഘാടനം ചെയ്‌തു.
കേളി അംഗങ്ങളുടെയും കുട്ടികളുടെയും സർഗവാസനകൾ പ്രകടിപ്പിക്കുന്നതിന്നും പ്രോത്സാഹിപ്പിക്കുന്നതിനാണ് കേളി വാർഷികം മുൻതൂക്കം നൽകുന്നത്. സംഘാടക സമിതി രൂപീകരണയോഗത്തിൽ ജോയിന്‍റ് സെക്രട്ടറി മധു ബാലുശ്ശേരി പാനൽ അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, കുടുംബവേദി സെക്രട്ടറി സീബാ കൂവോട് എന്നിവർ രൂപീകരണ യോഗത്തിൽ സന്നിഹിതരായിരുന്നു.
രജീഷ് പിണറായി ചെയർമാൻ, ശ്രീഷ സുകേഷ് വൈസ് ചെയർ പേഴ്സൺ, നൗഫൽ സിദ്ദിഖ് വൈസ് ചെയർമാൻ, റഫീക്ക് ചാലിയം കൺവീനർ, ലാലി രജീഷ്, റഫീഖ് പാലത്ത് ജോയിന്‍റ് കൺവീനർമാർ സുനിൽ സുകുമാരൻ സാമ്പത്തിക കൺവീനർ സുജിത് ജോയിന്‍റ് കൺവീനർ. ഫൈസൽ കൊണ്ടോട്ടി, ഷെബി അബ്ദുൾ സലാം (പ്രോഗ്രാം), ബിജു തായമ്പത്ത്, സതീഷ് കുമാർ വളവിൽ (പബ്ലിസിറ്റി), കിഷോർ ഇ നിസ്സാം, നിസ്സാർ റാവുത്തർ (ഗതാഗതം), റിയാസ് പള്ളത്ത്, ഷാജഹാൻ (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), കരീം പെരുങ്ങാട്ടൂർ, സുനിൽ ബാലകൃഷ്ണൻ (ഭക്ഷണം) എന്നിവരെ യഥാക്രമം കൺവീനറും ജോയിന്‍റ് കൺവീനർമാരായും ബിജി തോമസ് സ്റ്റേഷനറി ചുമതല, ഗഫൂർ ആനമങ്ങാട് വൊളന്‍റിയർ ക്യാപ്റ്റൻ എന്നിങ്ങനെ 251 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. കേളി ജോയിന്‍റ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടക സമിതി കൺവീനർ റഫീഖ് ചാലിയം നന്ദി രേഖപ്പെടുത്തി.