ADVERTISEMENT

റിയാദ് ∙   രോഗികളുടെ അനുചിതമായ വിഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതിന് ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി സൗദി ആരോഗ്യ മന്ത്രാലയം. സംഭവത്തിൽ മൂന്ന് ആരോഗ്യ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. പ്രഫഷനൽ നൈതികതയ്ക്കും ആരോഗ്യ നിയമങ്ങൾക്കും വിരുദ്ധമായ വിഡിയോകൾ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. റിയാദ്, ജസാൻ, തബൂക്ക് എന്നീ പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകരാണ് കുറ്റക്കാരണെന്ന് കണ്ടെത്തിയത്. 

കിടപ്പുരോഗികളുടെ അനുചിതമായ വിഡിയോകളാണ് ഇവർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതെന്നാണ് സൂചന. മാന്യമല്ലാത്തതും അശ്ലീലവുമായ പെരുമാറ്റങ്ങളും വാക്കുകളും ഉപയോഗിച്ച സാഹചര്യത്തിൽ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

സൈബർ ക്രൈം നിയമപ്രകാരം, പൊതുമൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും ഹാനികരമായ വിവരങ്ങൾ നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്നതാണ്. മനുഷ്യാവകാശം, സുരക്ഷ, അന്തസ്സ് എന്നീ അടിസ്ഥാന തത്വങ്ങൾ കണക്കിലെടുത്ത് വ്യക്തികളുടെയും സമൂഹത്തിന്‍റെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ തങ്ങളുടെ പ്രഫഷനൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റിസ് പുറപ്പെടുവിച്ച ഹെൽത്ത് പ്രാക്ടീഷനർ എത്തിക്‌സ് ഗൈഡിൽ, രോഗികളുടെ ഫോട്ടോ എടുക്കുന്നത് നിരോധിച്ചിട്ടുണ്ട്.

English Summary:

Saudi Health Ministry cracks down on practitioners' social media misconduct

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com