ADVERTISEMENT

റിയാദ് ∙ റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിനാട് വീണാഭവനിൽ വേണു (58) അന്തരിച്ചു. വീണാഭവനിൽ രാഘവന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകനാണ്. കഴിഞ്ഞ 24 വർഷമായി ബുറൈദ ഉനൈസയിലെ  കമ്പനിയിൽ പ്ലംബറായി ജോലി ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി റിയാദിലേക്ക് മാറ്റുകയായിരുന്നു. ഖസീം പ്രവാസി സംഘം ഉനൈസ ടൗൺ യൂണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ഭാര്യ വി മണി. വീണ, വിപിൻ എന്നിവർ മക്കളാണ്.

English Summary:

Kollam Native Died in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com