മാഹി സ്വദേശി ഒമാനില്‍ അന്തരിച്ചു
Mail This Article
×
മസ്കത്ത് ∙ മാഹി സ്വദേശി ഒമാനില്‍ അന്തരിച്ചു. അഴിയൂര്‍ സഫിയാസില്‍ എന്‍ പി ശംസുദ്ധീന്‍ ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകാന്‍ തയാറെടുക്കവെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഒമാനില്‍ പ്രവാസിയായ ശംസുദ്ധീന്‍ 30 വര്‍ഷക്കാലം സലാലയിലാണ് ജോലി ചെയ്തത്. രണ്ട് വര്‍ഷം മുൻപാണ് മസ്കത്തിലെ ബൗഷറിലേക്ക് ജോലി മാറിയത്. അവധി കഴിഞ്ഞ നാല് മാസം മുൻപാണ് നാട്ടിൽ നിന്നും മടങ്ങിയെത്തിയത്.
ഭാര്യ സഫിയത്ത്. മക്കള്‍: ശിഫ, ശദ, സഹറ. മരുമകന്: സഹല്‍. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
English Summary:
NP Shamsudhin, a native of Mahi, passed away in Oman.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.