ADVERTISEMENT

ഷാർജ ∙ രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്ന ദുബായ് നിവാസികൾക്ക് സൗജന്യ ബോട്ട് സവാരി ഏർപ്പെടുത്തി ഷാർജ ബുക്ക് അതോറിറ്റി. ഷാർജ-ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. 10 ബോട്ടുകളാണ് സൗജന്യ സേവനത്തിന് ഉപയോഗിക്കുന്നത്. പുസ്തകമേള തീരുംവരെ സൗജന്യ ബോട്ട് സവാരി തുടരും. 

സൗജന്യ യാത്ര
ഷാർജ അക്വേറിയം സ്‌റ്റേഷനിൽ നിന്ന് ഷാർജ എക്‌സ്‌പോ സെന്റർ വരെയാണ് സേവനം. എക്സ്പോ സെന്ററിനു സമീപം താൽക്കാലികമായി സ്റ്റേഷൻ ഒരുക്കിയാണ് സൗജന്യ ബോട്ട് സവാരി നടത്തുന്നതെന്ന് ബുക്ക് അതോറിറ്റി ഡയറക്ടർ ബദർ മുഹമ്മദ് പറഞ്ഞു.

ദുബായ്-ഷാർജ ബോട്ട് സർവീസ്
ബർദുബായ് അൽഗുബൈബ മറൈൻ സ്‌റ്റേഷനും ഷാർജ അക്വേറിയം സ്‌റ്റേഷനുമിടയിലുള്ള ബോട്ട് സർവീസ് ഉപയോഗപ്പെടുത്തിയാൽ ഗതാഗത കുരുക്കില്ലാതെ യാത്ര ചെയ്യാം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ദുബായ് ആർടിഎ ബോട്ട് സർവീസ് നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 2, വൈകിട്ട് 4, 6, രാത്രി 9 എന്നീ സമയങ്ങളിലാണ് ഷാർജ അക്വേറിയം സ്റ്റേഷനിൽനിന്ന് ദുബായിലേക്ക് ബോട്ടുകൾ പുറപ്പെടുക. ബർദുബായ് അൽഗുബൈബ സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 3, വൈകിട്ട് 5, രാത്രി 8, 10 സമയങ്ങളിൽ ഷാർജയിലേക്കും ബോട്ട്‍ സർവീസുണ്ടാകും. 

തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഷാർജയിൽനിന്ന് രാവിലെ 7, 8.30, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് 4.45 സമയങ്ങളിലും ദുബായിൽനിന്ന് ഷാർജയിലേക്ക് രാവിലെ 7.45, 10 വൈകിട്ട് 4, 5.30, രാത്രി 7 എന്നീ സമയങ്ങളിലും ബോട്ട് സർവീസുകളുണ്ടാകും. ഈ സർവീസിന് ടിക്കറ്റ് എടുക്കണം.

English Summary:

Free Boat Ride to Sharjah Book Fair for Dubai Residents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com