ADVERTISEMENT

അബുദാബി ∙  ലുലു ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേ‍ഞ്ചിൽ ലിസ്റ്റ് ചെയ്യാൻ നിമിഷങ്ങൾ മാത്രം. രാവിലെ 10 മണിക്കാണ് ഓഹരികൾ എഡിഎക്സിൽ ലിസ്റ്റ് ചെയ്യുന്നത്. ബംപ‍ർ പ്രതീക്ഷയിലാണ് നിക്ഷേപക‍‍ർ.

ഈ വർഷത്തെ ഏറ്റവും വലിയ ലിസ്റ്റിങ്, എഡിഎക്സിലെ നൂറാമത്തെ ലിസ്റ്റിങ്, റെക്കോർഡ് സബ്സ്ക്രൈബേഴ്സ് അങ്ങനെ പ്രത്യേകതകളുടെ ഒരു നിര തന്നെ ലുലു ഇതിനോടകം നേടിയിരിക്കുന്നു. ലുലു എന്ന ബ്രാൻഡിൽ നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവായിരുന്നു കമ്പനി നേടിയ മികച്ച നിക്ഷേപ പങ്കാളിത്തം. ഓഹരി വിൽപ്പനയിലൂടെ 15000 കോടി രൂപ സമാഹരിക്കാനായിരുന്നു ലുലു ലക്ഷ്യമിട്ടത്. പ്രതീക്ഷകൾ എല്ലാം മറികടന്ന് മൂന്ന് ലക്ഷം കോടി രൂപയുടെ സമാഹരണമാണ് ഐപിഒയിലൂടെ ലുലു നേടിയത്.  82,000 നിക്ഷേപകരാണ് ഓഹരികൾ ബുക്ക് ചെയ്തത്, 25 ഇരട്ടി അധിക സബ്സ്ക്രിപ്ഷൻ. പിന്നാലെ ഏറ്റവും ഉയർന്ന 2.04 ദിർഹം ഇഷ്യൂ വിലയായി നിശ്ചയിച്ചു.

ഓഹരികൾക്കുള്ള ഡിമാൻഡ് പരിഗണിച്ച് ഐപിഒ 25 ശതമാനത്തിൽ നിന്നും 30 ശതമാനമായി ഗ്രൂപ്പ് ഉയർത്തി. പക്ഷെ ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകർക്ക് (നിക്ഷേപ സ്ഥാപനങ്ങൾ) മാത്രമെ ഉയർത്തിയ അഞ്ച്‌ ശതമാനം ഓഹരികളും സ്വന്തമാക്കാൻ സാധിക്കൂ. അതേസമയം റീട്ടെയിൽ നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 1000 ഓഹരികൾ വീതം നൽകുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിരുന്നു. 

∙ നിക്ഷേപ സ്ഥാപനങ്ങൾക്കായി അനുവദിച്ച 5%
നിക്ഷേപ സ്ഥാപനങ്ങൾക്കായാണ് 5% ഓഹരികൾ  അധികമായി അനുവദിച്ചത്. ഇതിനു പിന്നിൽ ഒരു കാരണമുണ്ട്. മറ്റ് നിക്ഷേപകരെ പോലെ നിക്ഷേപ സ്ഥാപനങ്ങൾക്ക് ഓഹരികൾ ഉടനടി വിറ്റഴിക്കാൻ കഴിയില്ല. ഇവർക്ക് 180 ദിവസമെന്ന ലോക്ക് ഇൻ‌ പിരീഡുണ്ട്. അതേസമയം ചെറുകിട നിക്ഷേപകർക്കും യോഗര്യായ ജീവനക്കാർക്കും ഇന്ന് മുതൽ ലുലു ഓഹരി വാങ്ങുകയും വിൽക്കുകയും ചെയ്യാം. എന്നാൽ മികച്ച ലാഭം ലക്ഷ്യം വച്ച് നിക്ഷേപക‍ർ ഓഹരികൾ കയ്യവശം വയ്ക്കാനുള്ള സാധ്യതയാണ് കൂടുതൽ. 

അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് എന്നിവരാണ് മുഖ്യനിക്ഷേപകർ. ഇവർക്ക് ഓഹരി തീരുമാനിക്കുന്നത് ലുലു മാനേജിങ് ഡയറക്ടർ എം.എ. യൂസഫലി കൂടി ഉൾപ്പെട്ട കമ്മിറ്റിയാണ്. 

English Summary:

Lulu Retail listing on the Abu Dhabi Securities Exchange (ADX) is set to take place at 10 am.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com