ADVERTISEMENT

ദോഹ∙ നടുമുറ്റം ഖത്തർ കേരള എന്‍റർപ്രണേഴ്സ് ക്ലബുമായി (കെ ഇ സി)  സഹകരിച്ച് സംരംഭകർക്കായി വർക്ഷോപ്പ് സംഘടിപ്പിച്ചു. ‘എംപവർഹെർ’ എന്ന പേരിലാണ് സംരംഭകത്വം ആഗ്രഹിക്കുന്ന  വനിതകൾക്കായി വർക്ഷോപ് സംഘടിപ്പിച്ചത്. പരിപാടിയിൽ ഡോ. ഷീല ഫിലിപ്പോസ്, മുഹമ്മദ് നൈസാം, അൽതാഫ് സൈഫുദ്ദീൻ എന്നിവർ പാനലിസ്റ്റുകളായിരുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വനിതാ സംരംഭകരായ ഹഫീല,ഫാത്വിമ സുഹറ എന്നിവർ സദസ്സുമായി സംരംഭകത്വ അനുഭവങ്ങൾ പങ്കുവെച്ചു. ചെറുതും വലുതുമായ സംരംഭങ്ങൾ ആരംഭിക്കാനാവശ്യമായ മാർഗ നിർദ്ദേശങ്ങൾ, സാധ്യതകൾ, ഗവൺമെന്‍റ് നടപടികൾ തുടങ്ങിയവ പാനലിസ്റ്റുകൾ വിശദീകരിച്ചു. പുതിയ സംരംഭകത്വവുമായി ബന്ധപ്പെട്ടുള്ള സദസ്സിന്‍റെ സംശയങ്ങൾക്ക് മറുപടികൾ നൽകി.

നടുമുറ്റം പ്രസിഡന്‍റ് സന നസീം,ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം, വൈസ് പ്രസിഡന്‍റ് റുബീന മുഹമ്മദ് കുഞ്ഞി, കെ ഇ സി പ്രസിഡന്‍റ് മജീദലി, വൈസ് പ്രസിഡന്‍റ് റസാഖ്, നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്സന കരിയാടൻ, ഹുമൈറ വാഹദ്, മുബശ്ശിറ ഇസ്ഹാഖ്, രജിഷ പ്രദീപ്,ജമീല മമ്മു, സജ്ന സാക്കി,നുഫൈസ കെ ഇ സി എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

English Summary:

Nadumuttam Qatar KEC organized a workshop for entrepreneurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com