ADVERTISEMENT

മസ്‌കത്ത് ∙ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്ന വസ്തുക്കളിലും ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിക്കുന്നതിന് അനുമതി വേണമെന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ചില ഓണ്‍ലൈന്‍ സ്‌റ്റോറുകളും വെബ്‌സൈറ്റുകളും സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളും ലൈസന്‍സ് ഇല്ലാതെ ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിച്ചുള്ള ഉൽപന്നങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതായും മന്ത്രാലയം പറഞ്ഞു.

രാജകീയ മുദ്രകള്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍, വാണിജ്യ കമ്പനികള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വിവിധ വാണിജ്യ ഉൽപന്നങ്ങള്‍ എന്നിവയില്‍ ലൈസന്‍സ് ഇല്ലാതെ രാജകീയ മുദ്രകള്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തില്‍ അപേക്ഷിച്ച് ലൈസന്‍സ് നേടാനാകും. അനുമതിയില്ലാതെ രാജ്യത്തിന്റെ പതാകയും ഭൂപടവും ഉപയോഗിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

English Summary:

Oman Ministry warns against unauthorised use of national symbols, emblems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com