ADVERTISEMENT

ഷാർജ ∙ നാൽപത്തി മൂന്നാമത് ഷാർജ രാജ്യാന്തര പുസ്തക മേളയുടെ സമാപന വാരാന്ത്യത്തിൽ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും ആസ്വാദകരുമായി സംവദിക്കാനെത്തും.

നാളെ( വെള്ളി) രാത്രി 8 മുതൽ 9.30 വരെ ഇന്‍റലക്‌ച്വൽ  ഹാളിൽ നടക്കുന്ന പരിപാടിയിൽ അഖിൽ പി. ധർമജൻ പങ്കെടുക്കും.  ശനിയാഴ്ച രാത്രി  8.15 മുതൽ 9.15 വരെ  ഇന്‍റലക്‌ച്വൽ  ഹാളിൽ കവികളായ റഫീഖ് അഹമ്മദും പി. പി. രാമചന്ദ്രനും പങ്കെ‌ടുക്കുന്ന കാവ്യസന്ധ്യ. കൂടാതെ ഇതേദിവസം  നോവലിസ്റ്റ് വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും. രാത്രി 7.15 മുതൽ 8.15 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.  

നയതന്ത്ര വിദഗ്ദ്ധൻ  ടി.പി ശ്രീനിവാസൻ സമാപന ദിവസമായ ഞായറാഴ്ച തന്‍റെ ഏറ്റവും പുതിയ പുസ്തകമായ 'ഡിപ്ലോമസി ലിബറേറ്റഡ്' എന്ന കൃതിയെ അടിസ്ഥാനമാക്കി പ്രസംഗിക്കും. വൈകീട്ട് 6 മുതൽ 7 വരെ ബുക്ക് ഫോറം മുന്നിലാണ് പരിപാടി.

English Summary:

Sharjah Book Fair: Malayalam Writers to Conclude Weekend Events

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com