ADVERTISEMENT

ദുബായ് ∙ ദുബായ് ഫെസ്റ്റിവൽ ഫോർ യൂത്ത് മ്യൂസിക്കിന്റെ മൂന്നാം പതിപ്പ് ഇൗ മാസം 20ന് ഇത്തിഹാദ് മ്യൂസിയത്തിൽ ആരംഭിക്കും. കലാരംഗത്ത് വളർന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും ശാക്തീകരിക്കാനും സംഗീത, കലാ കേന്ദ്രങ്ങളെ പിന്തുണയ്ക്കാനുമാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 

മികച്ച ഗായകൻ, മികച്ച അറബിക് ഇൻസ്ട്രുമെന്റൽ പെർഫോമൻസ് (ഔദ്),  ക്ലാസിക്കൽ ഇൻസ്ട്രുമെന്റൽ പെർഫോമൻസ് (വയലിൻ), പിയാനോ പെർഫോമൻസ്, എൻസെംബിൾ പെർഫോമൻസ് എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളിലായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 85-ലേറെ കലാകാരന്മാർ മത്സരിക്കും. പ്രശസ്ത യുഎഇ കവി ഡോ. അരീഫ് അൽഷൈഖിനെ ഫെസ്റ്റിവലിൽ ആദരിക്കും. 

English Summary:

Dubai Festival For Youth Music Kicks Off On November 20 at Etihad Museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com