ADVERTISEMENT

ഷാർജ∙ മലീഹ റോഡിൽ കാർ മറിഞ്ഞ് 13 വയസ്സുള്ള സ്വദേശി ബാലൻ മരിച്ചു. കുട്ടി ഓടിച്ചിരുന്ന വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. അമിത വേഗത്തിലായിരുന്നു കാറെന്ന് അധികൃതർ കരുതുന്നു.

അപകടത്തെക്കുറിച്ച് വ്യാഴാഴ്ചയാണ് ഷാർജ പൊലീസ് ഓപ്പറേഷൻസ് റൂമിലേയ്ക്ക് കോൾ ലഭിച്ചത്. അടിയന്തര രക്ഷാപ്രവർത്തകർ എത്തിയപ്പോഴേയ്ക്കും കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തിന്‍റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. 

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് അപകടകരമാണെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. സുരക്ഷിതത്വത്തിന്‍റെയും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിന്‍റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സാധുവായ ലൈസൻസില്ലാതെ കുട്ടികളെ വാഹനമോടിക്കാൻ അനുവദിക്കുന്നതിനെതിരെ യുഎഇ പൊലീസ് മാതാപിതാക്കൾക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  കാര്യമായ സുരക്ഷാ അപകടങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നതിനാൽ,  കുട്ടികൾ ഡ്രൈവ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ അധികാരികൾ മാതാപിതാക്കളോട് അഭ്യർഥിച്ചു.

English Summary:

A 13-year-old local boy died after the car he was driving overturned on Maleeha Road. Authorities believe excessive speed caused the crash.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com