ഡോ. സിജി രവീന്ദ്രന്റെ ‘മൈൻഡ് മാസ്റ്ററി’ പുറത്തിറക്കി
Mail This Article
ഷാർജ ∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിജി രവീന്ദ്രന്റെ മൈൻഡ് മാസ്റ്ററി എന്ന ഇംഗ്ലിഷ് പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ടി.എൻ പ്രതാപനിൽ നിന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ഗോൾഡ് എഫ്.എം പ്രോഗ്രാം ഡയറക്ടർ ആർ.ജെ വൈശാഖ് പുസ്തകം പരിചയപ്പെടുത്തി.
ഷാർജ ബുക്ക് അതോറിറ്റി എക്‌സ്‌റ്റേണൽ അഫയേഴ്സ് എക്‌സിക്യൂട്ടിവ് പി.വി മോഹൻകുമാർ, മാധ്യമ പ്രവർത്തകരായ വനിത വിനോദ്, ദീപ കേലാട്ട്, അനുപ് കീച്ചേരി എന്നിവർ പ്രസംഗിച്ചു. മനഃശാസ്ത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ വിവരിക്കുന്ന പുസ്തകമാണ് മൈൻഡ് മാസ്റ്ററി. സൈക്കോളജി പഠിക്കാൻ താൽപര്യമുള്ളവർക്കും ഉപകാരപ്രദമാകുന്ന ഒരു പുസ്തകമാണിത്. ഐവറി ബുക്‌സാണ് പ്രസാധകർ. പത്തനംതിട്ട കോന്നി സ്വദേശിയായ ഡോ. സിജി രവീന്ദ്രൻലൈഫ് കോച്ചും കൗൺസലിങ് ട്രെയിനറും കൂടിയാണ്.