കെഎംസിസി ഖത്തർ നവോത്സവിന് തിരശീല ഉയർന്നു
Mail This Article
ദോഹ ∙ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 6 മാസക്കാലം നീണ്ട് നിൽക്കുന്ന സംസ്ഥാന തല കലാ, കായിക, സാഹിത്യ മത്സരങ്ങൾ, മറ്റു സാംസ്‌കാരിക പരിപാടികൾ എന്നിവ ഉൾകൊള്ളുന്ന 'നവോത്സവ് 2K24' ന് ഔദ്യോഗികമായ തുടക്കം കുറിച്ചു. ഐസിസി അശോക ഹാളിൽ നടന്ന കർട്ടൻ റൈസർ പരിപാടി ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു.
നവോത്സവ് ലോഗോ റിവീൽ ഇന്ത്യൻ അംബാസഡറും, പ്രമോ വിഡിയോ ലോഞ്ചിങ് മുൻ ഐ എസ് സി പ്രസിഡന്‍റ് ഡോ. മോഹൻ തോമസ്, നവോത്സവ് തീം സോങ്ങ് ലോഞ്ചിങ് ഡോ .ഹസ്സൻ കുഞ്ഞി എന്നിവർ നിർവഹിച്ചു. കെഎംസിസി ഡിജി ആപ്പ് പ്രമോ പ്രസന്റേഷൻ ചടങ്ങിൽ നിർവഹിച്ചു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ മമ്മാലി, റിയാസ് കരിയാട് ശിവപ്രയ ഫിറോസ് നാദാപുരം എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും പരിപാടിക്ക് മാറ്റ് കൂട്ടി. കെഎംസിസി ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ് എ എം ബഷീർ, ഐ സി ബി എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ, ഡോ. മോഹൻ തോമസ്, ഡോ. ഹസ്സൻ കുഞ്ഞി, പി എൻ ബാബു രാജ് ആശംസകൾ നേർന്ന് സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, വൈസ് പ്രസിഡന്‍റ് കെ മുഹമ്മദ് ഈസ നന്ദിയും പറഞ്ഞു. വിവിധ കൾച്ചറൽ പ്രോഗ്രാം, സംഘടനാ ശാക്തീകരണ പരിപാടികൾ, സംസ്ഥാന ഉപഘടകങ്ങളുടെ വ്യത്യസ്തമായ പരിപാടികൾ, സ്നേഹാർദ്രമായ ആദരവ്, മെഗാ ക്ലോസിങ് ഇവന്റ് തുടങ്ങി വിവിധ പരിപാടികൾ ഉൾപ്പെടുത്തിയാണ് നവോത്സവ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്നത്.