കല കുവൈത്ത് ചിത്രരചനാ മത്സരം 'നിറം 2024' ഡിസംബർ 6ന്
Mail This Article
കുവൈത്ത് സിറ്റി ∙ കല (ആർട്ട്) കുവൈത്ത് ഒരുക്കുന്ന ചിത്രരചനാ മത്സരം (നിറം 2024) ഡിസംബർ ആറിന് ഉച്ചയ്ക്ക് 2ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കും. ശിശു ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായാണ് മത്സരം നടത്തുന്നത്. ഡ്രോയിങ്, പെയിന്റിങ് എന്നി വിഭാഗങ്ങളിൽ 4 ഗ്രൂപ്പുകളിലായിരിക്കും മത്സരം.
ഗ്രൂപ്പ് എ: എൽകെജി മുതൽ ഒന്നാം ക്ലാസ് വരെ
ഗ്രൂപ്പ് ബി: രണ്ടാം ക്ലാസ് മുതൽ നാലു വരെ
ഗ്രൂപ്പ് സി: അഞ്ചാം ക്ലാസ് മുതൽ ഏഴു വരെ,
ഗ്രൂപ്പ് ഡി: എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ
ഗ്രൂപ്പ് എ, ബി എന്നിവയ്ക്ക് ക്രയോൺസും കളർപെൻസിലും ഗ്രൂപ്പ് സി, ഡി എന്നിവയ്ക്ക് വാട്ടർ കളറുകളും ഉപയോഗിക്കാം. ഇവ മത്സരാർഥികൾ കൊണ്ടുവരണം. ഡ്രോയിങ് ഷീറ്റ് സംഘാടകർ നൽകും. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി കളിമൺ ശിൽപനിർമാണ മത്സരവും ഉണ്ടായിരിക്കും. രക്ഷിതാക്കൾക്കും സന്ദർശകർക്കും പങ്കെടുക്കാവുന്ന ഓപൺ ക്യാൻവാസ് പെയിന്റിങും ഒരുക്കിയിട്ടുണ്ട്.
ഓൺലൈൻ www.kalakuwait.net റജിസ്ട്രേഷൻ ഡിസംബർ 2 വരെ തുടരും. വിവരങ്ങൾക്ക് kalakuwait@gmail.com എന്ന ഇ-മെയിലിലോ 67042514, 66114364, 66015466, 97219439 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.