മുലദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു
Mail This Article
മസ്‌കത്ത് ∙ മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക അത്‌ലറ്റിക് മീറ്റും ഡ്രില്‍ ഡിസ്‌പ്ലേയും സ്‌കൂള്‍ ഗ്രാണ്ടില്‍ അരങ്ങേറി. ഒമാന്‍ ഷൂട്ടിങ് ഫെഡറേഷന്‍ അംഗം ഒളിംപ്യന്‍ വാദാ അല്‍ ബലൂശി മുഖ്യാതിഥിയും ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി ടി കെ ഷമീര്‍ വിശിഷ്ടാതിഥിയും ആയിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. മാത്യു വര്‍ഗീസ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ഡോ. ലീന ഫ്രാന്‍സിസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
അത്‌ലറ്റിക് മത്സരങ്ങളും സാംസ്‌കാരിക പ്രകടനങ്ങളും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അനധ്യാപകരെയും സ്‌കൂള്‍ മൈതാനത്ത് ഒരുമിപ്പിച്ചു. ഒമാന്‍, ഇന്ത്യ ദേശീയ ഗാനത്തിനുശേഷം സ്‌കൂള്‍ ഗായക സംഘത്തിന്റെ പ്രാര്‍ഥനാ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. അത്‌ലറ്റിക് മീറ്റിന് തുടക്കം കുറിച്ച് സ്‌കൂള്‍ പതാക ഷമീര്‍ പി ടി കെയും ഹൗസ് പതാകകള്‍ അതത് ഹൗസ് ഇന്‍ ചാര്‍ജുകളും ഉയര്‍ത്തി.
മാര്‍ച്ച് പാസ്റ്റ് സംഘങ്ങളില്‍ നിന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വികരിച്ച് ഷമീര്‍ പി ടി കെ വാര്‍ഷിക അത്‌ലറ്റിക് മീറ്റ് ഒദ്യോഗികമായി പ്രഖ്യാപിച്ചു. ഉദ്ഘാടന ചടങ്ങില്‍ സ്‌കൂള്‍ പ്രിഫെക്റ്റ് കാണ്‍സിലിന്റെ നേതൃത്വത്തില്‍ ഹെഡ് ബോയ് മുഹമ്മദ് ഫായിസ്, ഹെഡ് ഗേള്‍ സിന്ധു ബിപിന്‍ പലേജ, നാല് ഹൗസുകളുടെ ക്യാപ്റ്റന്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് പാസ്റ്റ് നടന്നു. ബ്ലൂ, ഗ്രീന്‍, റെഡ്, യെല്ലോ എന്നി ഹാസുകളുടെ ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തില്‍ അച്ചടക്കവും ഐക്യവും പ്രദര്‍ശിരിച്ചുകൊണ്ട് മാര്‍ച്ച് പാസ്റ്റ് ദൃശ്യവിരുന്നായി.
സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ അന്ന മരിയ ഷിബു പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഒമാന്‍ ക്ടസ്റ്ററിലും ദേശീയ മീറ്റിലും പങ്കെടുത്ത സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മൈതാനത്ത് ഒളിമ്പിക്‌സ് ദീപശിഖ ഉയര്‍ത്തി പ്രയാണം നടത്തി. അഞ്ചാം തരം, അണ്ടര്‍ 14, 17 19 വിഭാഗങ്ങളിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 200 മീറ്റര്‍ ഓട്ടമത്സരം അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും റിലേ എന്നിവയുടെ ആവേശകരമായ ഫൈനല്‍ മത്സരങ്ങള്‍ക്ക് കാണികള്‍ സാക്ഷ്യം വഹിച്ചു. ആറ്, ഏഴ് ക്ലാസുകളിലെ 135 വിദ്യാര്‍ഥികളുടെ ഊര്‍ജ്ജസ്വലമായ എയ്‌റോബിക് പ്രകടനത്തോടെ സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമായി.
എയ്‌റോബിക്‌സ് ടീം ആവേശകരമായ സംഗീത ചലനങ്ങളുടെ ഒരു പരമ്പര നടത്തി. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാസ് ഡ്രില്‍ സംഗീതത്തിന്റെ താളത്തിനൊത്ത അഭ്യാസവും അവരുടെ ഊര്‍ജസ്വലതയും എടുത്തുകാണിച്ചു. തുടര്‍ന്ന് 150 ഓളം വിദ്യാര്‍ഥികളുടെ സ്പില്‍ ഡാന്‍സും തീം ഡാന്‍സും നടന്നു. സ്‌കൂള്‍ ഗായകസംഘം അവതരിഭിച്ച 'ഞങ്ങള്‍ ചാംപ്യന്മാരാണ് എന്ന പ്രചോദനാത്മകമായ ഗാനം ശ്രദ്ധേയമായി. തുടര്‍ന്ന് സമ്മാന വിതരണ ചടങ്ങും നടന്നു.
അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലെ 200 മീറ്റര്‍ ഓട്ടത്തിലും റിലേയിലും വ്യക്തിഗത ചാമ്പ്യന്‍മാരായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മുഖ്യാതിഥിയും വിശിഷ്ഠാതിഥിയും മറ്റ് വിശിഷ്ടാതിഥികളും മെഡലുകള്‍ നല്‍കി ആദരിച്ചു. അത്‌ലറ്റിക് മീറ്റില്‍ 755 പോയിന്റുമായി ഗ്രീന്‍ ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. 631 പോയിന്റുമായി റെഡ് ഹൗസ് റണ്ണര്‍അപ്പ് ട്രോഫിയും കരസ്ഥമാക്കി. മുഖ്യാതിഥി ഒളിമ്പിക്‌സ് പതാക താഴ്ത്തി പ്രിന്‍സിപ്പലിന് കൈമാറി. ഒരുമയുടെയും വൈവിധ്യങ്ങളുടെയും സമന്വയമായ അത്‌ലറ്റിക് മീറ്റ് സ്‌കൂള്‍ ഗാനാലാപനത്തോടെ സമാപിച്ചു.
മിഡില്‍, സീനിയര്‍ കമ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഫൈനലും പ്രിലറേറ്ററി കമ്പാര്‍ട്ട്‌മെന്റിനായുള്ള അത്‌ലറ്റിക് മീറ്റിന്റെയും പ്രാഥമിക റാണ്ടുകളുടെയും സമാപനമായിരുന്നു ഈ പരിപാടി. അണ്ടര്‍ 14 വിഭാഗത്തില്‍ 12 ഇനങ്ങളിലും അണ്ടര്‍ 17 വിഭാഗത്തില്‍ 26 ഇനങ്ങളിലും അണ്ടര്‍ 19 വിഭാഗത്തില്‍ 27 ഇനങ്ങളിലുമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരിച്ചു. എല്ലാ ഹൗസുകളുടെയും ആരോഗ്യകരമായ മത്സരവും ഒത്തൊരുമയും ദൃശ്യമായി.