മസ്കത്തിലെ അല്‍ സുല്‍ഫി സ്ട്രീറ്റ് ഭാഗികമായി അടച്ചു
Mail This Article
×
മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ അറ്റകുറ്റ പണികള്‍ക്കായി സുല്‍ഫി സ്ട്രീറ്റ് ഭാഗികമായി അടച്ചു. ഈ മാസം 24 ഞായറാഴ്ച വൈകുന്നേരം വരെ റോഡ് അടഞ്ഞുകിടക്കും. സുല്‍ഫി സ്ട്രീറ്റില്‍ നിന്നും റൗണ്ട് എബൗട്ട് വരെയുള്ള ഭാഗത്താണ് റോഡ് അടച്ചിടുന്നത്.
ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്രദേശത്ത് താത്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മസ്‌കത്ത് നഗരസഭ അഭ്യര്‍ഥിച്ചു.
English Summary:
Muscat Municipality announces partial closure of Al Seeb Street
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.