ADVERTISEMENT

ദമാം ∙ നവയുഗം സാംസ്കാരികവേദി സംഘടിപ്പിക്കുന്ന 'നവയുഗസന്ധ്യ-2024' എന്ന കലാസാംസ്കാരിക മെഗാപ്രോഗ്രാം, ഡിസംബർ 6 ന് ഉച്ചക്ക് 2 മണി മുതൽ ദമാമിൽ വച്ച് നടക്കുമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.  

പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികൾ നവയുഗസന്ധ്യയിൽ ഒരുക്കിയിട്ടുണ്ട്. പ്രവാസികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ, പുസ്തകമേള, ചിത്രപ്രദർശനം, കുടുംബസംഗമം, ഭക്ഷ്യമേള, മെഡിക്കൽ ക്യാംപ്, സാംസ്ക്കാരിക സദസ്സ്, 'നവയുഗം കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരം' വിതരണം, പ്രവാസലോകത്തു വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന സമൂഹം ആദരിക്കുന്ന  പ്രമുഖവ്യക്തിത്വങ്ങളെ ആദരിക്കൽ, നൂറിലധികം കലാകാരൻമാർ അണിനിരക്കുന്ന വിവിധ സംഗീത, നൃത്ത, അഭിനയ, ഹാസ്യ, കലാപ്രകടനങ്ങൾ, മത്സരവിജയികൾക്കുള്ള സമ്മാനദാനം എന്നീ പരിപാടികളാണ്  നവയുഗസന്ധ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി, ഉണ്ണി മാധവം (രക്ഷാധികാരി), ഗോപകുമാർ അമ്പലപ്പുഴ (ചെയർമാൻ), ബിജു വർക്കി (ജനറൽ കൺവീനർ), സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ജാബിർ മുഹമ്മദ്, ബിനു കുഞ്ഞു, മുഹമ്മദ് റിയാസ് (സബ്ബ് കമ്മിറ്റി കൺവീനർമാർ) എന്നിവർ നേതൃത്വം നൽകുന്ന നൂറ്റിഇരുപതംഗ സ്വാഗതസംഘം നവയുഗം രൂപീകരിച്ചിട്ടുണ്ട്. 

നവയുഗസന്ധ്യ-2024 ന്റെ ഭാഗമായി സ്ക്കൂൾ കുട്ടികൾക്കായി ചിത്രരചന, കളറിങ് എന്നീ മത്സരങ്ങളും, സ്ത്രീകൾക്കായി മെഹന്ദി, കേക്ക് മേക്കിങ് എന്നീ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്നവർ 0572287065, 0596567811, 0503383091 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് റജിസ്റ്റർ ചെയ്യാം. മത്സരവിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ഉണ്ടായിരിക്കും.

നവയുഗസന്ധ്യ-2024 ലേക്കുള്ള പ്രവേശനം സൗജന്യമായിരിയ്ക്കും. പരിപാടിയിലേയ്ക്ക് എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ജനറൽ സെക്രെട്ടറി വാഹിദ് കാര്യറ എന്നിവർ അറിയിച്ചു.

English Summary:

Navayugam Samskarika vedi conducts Navayuga Sandhya-2024 on December 6th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com