ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ പ്രശസ്ത വയലിനിസ്റ്റ്  ഡോ.എല്‍. സുബ്രഹ്മണ്യത്തിന്റെ കച്ചേരി ആസ്വാദകരെ അതുല്യമായ സംഗീത മാധുര്യത്തിലെത്തിച്ചു. പ്രാചീന രാഗങ്ങളെയും നവീന സംഗീത ശൈലികളെയും സംയോജിപ്പിച്ചുള്ള ഡോ.എല്‍. സുബ്രഹ്മണ്യത്തിന്റെ പ്രകടനം മികവുറ്റതായിരുന്നു.

padma-bhushan-dr-l-subramaniam-concert-was-held-in-kuwait1
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് ജാബിര്‍ കള്‍ചറല്‍ സെന്‍ട്രല്‍ നാഷനല്‍ തിയറ്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ.എല്‍. സുബ്രഹ്മണ്യത്തിന്റെ മകനും പ്രശസ്ത വയലിനിസ്റ്റുമായ അംബി സുബ്രഹ്മണ്യം, തബലയില്‍ തന്‍മോയ് ബോസ്, മൃദംഗത്തില്‍ രമണ മൂര്‍ത്തി, ഘടത്തില്‍ എന്‍. രാധാകൃഷ്ണന്‍, മോര്‍സിങ്ങില്‍ ജി. സത്യറായ് എന്നിവരും ചേര്‍ന്നപ്പോള്‍ സംഗീതവിരുന്ന് അവിസ്മരണീയമായി.

padma-bhushan-dr-l-subramaniam-concert-was-held-in-kuwait3
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക ഉദ്ഘാടനം ചെയ്തു. കുവൈത്ത് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചര്‍ ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ ജസ്സാര്‍, ഐ.ബി.പി.സി ചെയര്‍മാന്‍ കൈസര്‍ ഷാക്കീര്‍, സെക്രട്ടറി സുരേഷ് കെ.പി, ജോ.സെക്രട്ടറി സുനിത് അറോറ, ട്രഷറര്‍ കിഷന്‍ സൂര്യകാന്ത് എന്നിവര്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞരും കുവൈത്തിലെ പ്രമുഖ വ്യക്തികളും വ്യവസായ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

English Summary:

Padma Bhushan Dr.L. Subramaniam's concert was held in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com