ADVERTISEMENT

ദോഹ ∙ ഖത്തറില്‍ നടക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയ്ക്ക് തുടക്കമായി. ഇന്നലെ മുതലാണ് ടിക്കറ്റിന്റെ പൊതു വില്‍പനയ്ക്ക് തുടക്കമായത്. എല്ലാത്തരം കാര്‍ഡ് ഉടമകള്‍ക്കും ടിക്കറ്റ് സ്വന്തമാക്കാം. വീസ കാര്‍ഡ് ഉടമകള്‍ക്കായുള്ള ടിക്കറ്റ്  പ്രീ-സെയിലിന് ശേഷമാണ് പൊതുജനങ്ങള്‍ക്കുള്ള വില്‍പനയ്ക്ക് തുടക്കമായത്. ഈജിപ്ത്, ഖത്തര്‍, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലാണ് പ്രീ-സെയിലില്‍ ടിക്കറ്റിന് ആവശ്യക്കാര്‍ കൂടിയത്. 

ഡിസംബര്‍ 11 മുതല്‍ 18 വരെ ഫൈനല്‍ ഉള്‍പ്പെടെയുള്ള  മത്സരങ്ങള്‍ക്കാണ് ഖത്തര്‍ വേദിയാകുന്നത്. റിയല്‍ മാഡ്രിഡ് സിഎഫ്, കാഫ് ചാംപ്യന്‍സ് ലീഗ് ജേതാക്കളായ അല്‍ അഹ്‌ലി എസ്‌സി, കോണ്‍കകാഫ് ചാംപ്യന്‍സ് കപ്പ് ജേതാക്കളായ സിഎഫ് പച്ചുക്ക എന്നിവര്‍ക്കൊപ്പം ഈ വര്‍ഷത്തെ കോന്‍മിബോള്‍ കോപ ലിബര്‍ട്ടഡോര്‍സ് ജേതാവും മത്സര രംഗത്തുണ്ടാകും. 

ഫിഫ ലോകകപ്പ് വേദികളായിരുന്ന സ്റ്റേഡിയം 974, ലുസെയ്ല്‍ സ്റ്റേഡിയം എന്നിവയാണ് വേദികള്‍. ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക.  ഖത്തറിന്റെ ദേശീയ ദിനവും ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന്റെ രണ്ടാം വാര്‍ഷിക ദിനവും കൂടിയാണ് ഫൈനല്‍ നടക്കുന്ന ഡിസംബര്‍ 18. 

ടിക്കറ്റ് വിവരങ്ങള്‍
സ്റ്റേഡിയം 974 ല്‍ നടക്കുന്ന ഫിഫ ഡെര്‍ബി ഓഫ് ദി അമേരിക്കാസ്, ഫിഫ ചലഞ്ചര്‍ കപ്പ് മത്സരങ്ങള്‍ക്ക് കാറ്റഗറി ഒന്നിന് 150 (ഏകദേശം 3,462 ഇന്ത്യന്‍ രൂപ), കാറ്റഗറി 2ന് 70 റിയാലും (1,615 രൂപ),  കാറ്റഗറി 3നും അക്‌സസിബിലിറ്റിക്കും 40 റിയാലുമാണ് (923 രൂപ) നിരക്ക്. 

ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാന്‍ കാറ്റഗറി ഒന്നിന് 1,000 റിയാല്‍ (23,080 രൂപ),  കാറ്റഗറി 2ന് 600 റിയാല്‍ (13,848 രൂപ), കാറ്റഗറി മൂന്നിനും അക്‌സസിബിലിറ്റിക്കും 200 റിയാലുമാണ് (4,616 രൂപ) വില. ഒരാള്‍ക്ക് 6 ടിക്കറ്റുകള്‍ വരെ ലഭിക്കും. ടിക്കറ്റിന്റെ റീ-സെയില്‍ വില്‍പന പിന്നീട് പ്രഖ്യാപിക്കും. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രമേ കാണികള്‍ ടിക്കറ്റുകള്‍ വാങ്ങാവൂയെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകള്‍ വാങ്ങാന്‍ : https://www.fifa.com/en/tickets

English Summary:

Ticket Sales Begin for FIFA Intercontinental Cup Qatar 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com