ബാലവേദി രൂപീകരിച്ച് അബുദാബി ഇൻകാസ് ശിശുദിനാഘോഷം
Mail This Article
×
അബുദാബി ∙ ഒന്നുമില്ലായ്മയിൽ നിന്നും ഇന്ത്യയെ ഉന്നതിയിൽ എത്തിക്കുന്നതിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വഹിച്ച പങ്ക് നിസ്തുലമാണെന്നും അവ നമ്മുടെ പുതുതലമുറക്ക് പറഞ്ഞുകൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇൻകാസ് നാഷനൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ശിശുദിനത്തിൽ തന്നെ ഇൻകാസ് ബാലവേദിക്കും രൂപം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി. മലയാളി സമാജം പ്രസിഡന്റ് സലിം ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി. യേശുശീലൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം. അൻസാർ, ഷാജി ഷംസുദീൻ, അനുപ ബാനർജി, ബിജു ഏബ്രഹാം, ടി.എം. നിസാർ, സുരേഷ് കുമാർ, ഷാജികുമാർ എന്നിവർ പ്രസംഗിച്ചു.
English Summary:
Abu Dhabi INCAS conducted Children's Day Celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.