ഉപതിരഞ്ഞെടുപ്പ് ഫലം: ആഹ്ലാദം പങ്കുവച്ച് പ്രവാസി സംഘടനകൾ
Mail This Article
ദുബായ് ∙ വയനാട്, പാലക്കാട് മണ്ഡലങ്ങളിലെ ഉജ്വലമായ യുഡിഎഫ് വിജയത്തിൽ ആഹ്ലാദം പങ്കുവച്ച് ദുബായ് കെഎംസിസി പ്രവർത്തകർ. ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം വർഗീയ ചേരിതിരിവിന് ശ്രമിച്ച ബിജെപിക്കും സിപിഎമ്മിനുമുള്ള കനത്ത താക്കീതാണെന്ന് ദുബായ് കെഎംസിസി അഭിപ്രായപ്പെട്ടു.
കെഎംസിസി ആസ്ഥാനത്ത് വിജയാഘോഷത്തിൽ പങ്കെടുക്കാൻ നിരവധി പ്രവർത്തകരെത്തി. കേക്ക് മുറിച്ച് സന്തോഷം പ്രകടമാക്കി. പി.കെ.ഇസ്മായിൽ, ഒ.കെ. ഇബ്രാഹിം, ഇസ്മായിൽ ഏറാമല, ഹംസ തൊട്ടിയിൽ, ബാബു തിരുന്നാവായ, കെ.പി.എ സലാം, അഷ്റഫ് കൊടുങ്ങല്ലൂർ, എൻ.കെ. ഇബ്രാഹിം, ഹസൻ ചാലിൽ , അബ്ദുൽ കാദർ അരിപാമ്പ്ര, എ.സി. ഇസ്മായിൽ, ബെൻസ് മഹ്‌മൂദ് ഹാജി, കെ.പി. മുഹമ്മദ്, സയ്യിദ് ജലീൽ മഷ്ഹൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി വിജയാഘോഷം
ദുബായ് ∙ കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട് നിയമസഭാ മണ്ഡലത്തിലും യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി വിജയാഘോഷം സംഘടിപിച്ചു.
പ്രസിഡന്റ് റഫീഖ് പി.കെ. മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ഷൈജു അമ്മാനപറ സ്വാഗതവും, ടൈറ്റസ് പുല്ലൂരാൻ, ഇക്ബാൽ ചെക്യാട്, ബഫാക്കി, അജിത് കെ. പ്രജീഷ് തുദങിയവർ പ്രസംഗിച്ചു. ബഷീർ നാറാണി പുഴ നന്ദി പ്രകാശിപ്പിച്ചു.