ADVERTISEMENT

ദോഹ ∙ ഇന്ത്യൻ കൾചറൽ സെന്ററിനു (ഐസിസി) കീഴിലെ ഖത്തറിലെ ഇന്ത്യൻ ഫൊട്ടോഗ്രഫർമാരുടെ കൂട്ടായ്മയായ ഫൊട്ടോഗ്രഫി ക്ലബിന്റെ നേതൃത്വത്തിൽ ഫൊട്ടോഗ്രഫി ദിനം ആഘോഷിക്കുന്നു. ഡിസംബർ 13,14 തീയതികളിലായി വാർഷികദിനാഘോഷം നടക്കുമെന്ന് ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠനും ഫൊട്ടോഗ്രഫി ക്ലബ് പ്രസിഡന്റ് വിഷ്ണു ഗോപാലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫൊട്ടോഗ്രഫി മത്സരവും, ഫോട്ടോ പ്രദർശനവും ശിൽപശാലയും, മുൻകാല ഫൊട്ടോഗ്രാഫർമാർക്കുള്ള ആദരവും പരിപാടിയുടെ ഭാഗമായി നടക്കും.

ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന ഫൊട്ടോഗ്രഫി മത്സരം രണ്ടു വിഭാഗത്തിലായാണ് നടക്കുക. ഖത്തറിന്റെ വാസ്തുവിദ്യാ വിസ്മയം മുതൽ നഗരസൗന്ദര്യവും, കായിക മികവും, ജീവിതവുമെല്ലാം ഉൾകൊള്ളുന്ന ‘എക്സ്​പ്ലോറിങ് ഖത്തർ’ എന്നതാണ് ഒരു വിഭാഗം, ബാക് ടു നേചർ എന്ന വിഭാഗത്തിലാണ് മറ്റൊരു മത്സരം. ലോകത്തിന്റെ ഏത് ഭാഗങ്ങളിൽ നിന്ന് പകർത്തിയ പ്രകൃതി ദൃശ്യങ്ങളും ഈ വിഭാഗത്തിൽ സമർപ്പിക്കാം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകും. ഒപ്പം, വിവിധ വിഭാഗങ്ങളിലെ എൻട്രികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ പുരസ്കാരവും സമ്മാനിക്കും. 5000 റിയാലാണ് സമ്മാനത്തുക. നവംബർ 30ന് മുൻപായി മത്സരങ്ങൾക്കുള്ള എൻട്രികൾ സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് എൻട്രി ഫീസ് ഇല്ലാതെ മത്സരത്തിൽ പ​ങ്കെടുക്കാം. 

ഫൊട്ടോഗ്രഫി ക്ലബ് വാർഷിക പരിപാടിയുടെ ഭാഗമായി ഫൊട്ടോഗ്രഫിമേഖലയിൽ കാൽനൂറ്റാണ്ടായി പ്രവർത്തിക്കുന്നവർക്ക് ആദരവൊരുക്കുമെന്നും  സംഘാടകർ അറിയിച്ചു. പ്രഫഷനൽ, അമേച്വർ ഫോട്ടോഗ്രഫിയിൽ 25 വർഷമായി ഖത്തറിൽ പ്രവർത്തിച്ച ഇന്ത്യൻ പ്രവാസികൾക്കാണ് ആദരവ്. iccphotographyclubqatar@gmail.com അല്ലെങ്കിൽ +974 66815270 എന്ന നമ്പർ വഴി അർഹരായവർക്ക് അപേക്ഷിക്കാവുന്നതാണ്. നവംബർ 30ന് മുൻപായി അപേക്ഷ സമർപ്പിക്കണം.

ഖത്തറിലെ 150ഓളം ഇന്ത്യൻ ഫൊട്ടോഗ്രാഫർമാർ പകർത്തിയ ദൃശ്യങ്ങളുടെ പ്രദർശനവും ഒരുക്കും. ഡിസംബർ 13ന് വൈകുന്നേരം ആറ് മുതൽ ഐസിസി അബൂഹമൂർ ഹാളിലാണ് പ്രദർശനം. പ്രമുഖ ക്യാമറ ബ്രാൻഡുകളുമായി ചേർന്ന് വൈൽഡ് ലൈഫ്, നേചർ, ഫൈൻ ആർട്സ്, ലാൻഡ്സ്കേപ്, ഡോക്യൂമെന്ററി, ഫുഡ് തുടങ്ങിയ മേഖലയിലെ ഫൊട്ടോഗ്രഫിയിൽ പരിശീലനം, വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ച, ക്യാമറ ബ്രാൻഡ് കൗണ്ടർ എന്നിവയും സംഘടിപ്പിക്കും. പരിശീലനം ക്ലബ്‌ അംഗങ്ങൾക്ക് മാത്രമായിരിക്കും.വാർത്താസമ്മേളനത്തിൽ ​​ഐസിസി ജനറൽ സെക്ര​ട്ടറി മോഹൻ കുമാർ, സെക്രട്ടറി എബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, സോഷ്യൽ ആക്ടിവിറ്റീസ് മേധാവി അഡ്വ. ജാഫർഖാൻ, സജീവ് സത്യശീലൻ, കൾചറൽ ആക്ടിവിറ്റി മേധാവി നന്ദിനി അബ്ബഗൗനി, ശാന്താനു ദേശ്പാണ്ഡേ, ഗാർഗിബെൻ വൈദ്യ, സജീവ് എന്നിവരും പ​ങ്കെടുത്തു. 

English Summary:

Photography Club Celebrates Photography Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com