ADVERTISEMENT

റിയാദ് ∙ കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുതലും കാവലും എന്ന പേരിൽ ബോധവത്ക്കരണ ക്യാംപ് സംഘടിപ്പിച്ചു. മാലാസിലെ അൽ യാസ്മിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്  രാവിലെ 9 മണി മുതൽ ആരംഭിച്ച ക്യാംപിൽ നൂറിലധികം പേർക്ക് നോർക്കയുമായി ബന്ധപ്പെട്ടതും പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ടതുമായ സേവനങ്ങൾ ചെയത് കൊടുക്കാൻ സാധിച്ചതിന് പുറമേ നൂറാന പോളിക്ലിനിക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിൽ നൂറിലധികം പേർ പങ്കാളികളായി.

നോർക്ക പ്രവാസി ക്ഷേമനിധി ക്യാംപിന് മലാസ് ഏരിയ നോർക്ക കോർഡിനേറ്റർ ഗിരീഷ്കുമാർ, മെഡിക്കൽ ക്യാംപിന് മലാസ് ഏരിയ വൊളന്റിയർ ക്യാപ്റ്റൻ റനീസ് എന്നിവരും നേതൃത്വം നൽകി. അതിനു ശേഷം വിവിധ വിഷയങ്ങളിലായി ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ നടന്നു. ഏരിയ പ്രസിഡന്റ് മുകുന്ദന്റെ ആദ്ധ്യക്ഷതയിൽ ആരംഭിച്ച ബോധവത്ക്കരണ ക്ലാസ്സ് ഡോ: അബ്ദുൾ അസീസ് (ഫാമിലി ഫിസിഷ്യൻ, കിങ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റി, റിയാദ്) ഉദ്ഘാടനം ചെയ്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കേളി മുഖ്യ രക്ഷധികാരി സെക്രട്ടറി കെ പി എം സാദിഖ്‌, കേളി പ്രസിഡന്റ് സെബിൻ ഇഖ്‌ബാൽ, ട്രഷറർ ജോസഫ് ഷാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി സുജിത് വി. എം ബോധവത്ക്കരണ ക്ലാസ്സുകൾക്കാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ഡോ: അബ്ദുൾ അസീസും, പ്രാഥമിക ശുശ്രൂഷ എന്ന വിഷയത്തിൽ ഡോ: സഫീർ എൻ ആർ (ജനറൽ ഫിസിഷ്യൻ, നൂറാന പൊളി ക്ലിനിക്ക്) ക്ലാസെടുത്തു.

'കരുതലും കാവലും' എന്ന വിഷയത്തിൽ ഡോ: ജയചന്ദ്രനും (ചീഫ് കൺസൽട്ടന്റ്, റീഹാബ്) ക്ലാസെടുത്തു. തുടർന്ന് ഏരിയയിൽ നിന്നുള്ള പ്രവർത്തകരുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. രാവിലെ മുതൽ നടന്ന ക്യാംപിന് ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, മേഖല ഭാരവാഹികൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി സ്വാഗതവും, ഏരിയ ജോയിൻറ് സെക്രട്ടറി സമീർ നന്ദിയും രേഖപ്പെടുത്തി.

English Summary:

Keli organized awareness camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com