ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയിലെ തീരനഗരമായ ഈസ്റ്റ് ലണ്ടനിലെ നിശാക്ലബ്ബിലെ ആഘോഷത്തിനിടെ 22 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിലെ കാരണം അന്വേഷിച്ച് പൊലീസ്. പരീക്ഷ തീർന്നത് ആഘോഷിക്കാൻ ശനിയാഴ്ച രാത്രി ക്ലബ്ബിലെത്തിയ 18 വയസ്സിൽ താഴെയുള്ള കൗമാരക്കാരെയാണു മരിച്ചനിലയിൽ കണ്ടത്. 

ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു. മരണകാരണം വ്യക്തമല്ല. ആരുടെയും മൃതദേഹത്തിൽ സാരമായ പരുക്കുകൾ കാണാനില്ല. മൃതദേഹങ്ങൾ മേശകളിലും കസേരകളിലും ചിതറിക്കിടക്കുകയായിരുന്നുവെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കാളുടെ മൃതദേഹം നീക്കുന്നു. ചിത്രം: റോയിട്ടേഴ്സ്.
മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കാളുടെ മൃതദേഹം നീക്കുന്നു. ചിത്രം: റോയിട്ടേഴ്സ്.

തിക്കിലും തിരക്കിലും പെട്ടാണു മരണമെന്നു സംശയമുണ്ട്. എന്നാൽ, വിഷാംശം അടങ്ങിയ വാതകം ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചുവീണതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇത്തരത്തിലുള്ള അനുമാനങ്ങള്‍ നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സൗത്ത് ആഫ്രിക്കന്‍ പൊലീസ് സര്‍വീസിന്റെ പ്രതികരണം. പോസ്റ്റ്മോർട്ടം പൂർത്തിയായാലേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസും പറഞ്ഞു.

South Africa night club police
Members of the community and family wait for news outside a township pub as a police officer talks on a phone in South Africa's southern city of East London on June 26. Photo by AFP

ഒരു മുറിവുപോലും ഇല്ല

മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളുടെ ശരീരത്തിൽ പ്രത്യക്ഷത്തിൽ ഒരു മുറിവുപോലും ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ‘ഇക്കാര്യം വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, അതാണ് യാഥാർഥ്യം. കുട്ടികളുടെ രക്ഷിതാക്കൾ സംഭവം അറിഞ്ഞ് രാത്രി മുതൽ ഇവിടെ തന്നെയായിരുന്നു. വളരെ സങ്കടകരമായ അവസ്ഥയാണിത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും’– സംഭവ സ്ഥലത്തുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു.

English Summary: South African authorities are investigating the deaths of at least 22 young people in a nightclub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com