ADVERTISEMENT

ടൗൺസ്‌വിൽ ∙ മലയാളി അസോസിയേഷൻ ഓഫ് ടൗൺസ്‌വിൽ (എംഎടി) പ്രസിഡന്റായി സൽജൻ ജോൺ കുന്നംകോട്ടിനെ തിരഞ്ഞെടുത്തു. ബിബിൻ മോഹൻ കണിയാംകുടിയിൽ ആണ് സെക്രട്ടറി. രേഷ്മ ജയിസ് കൊള്ളികുളവിൽ - വൈസ് പ്രസിഡന്റ്, ഷിനോജ് പുറക്കരി -ജോയിന്റ് സെക്രട്ടറി, ഫിലോമീന സേവ്യർ ഇല്ലിപറമ്പിൽ- ട്രഷറർ എന്നിവരെയും തിരഞ്ഞെടുത്തു.

മനു ബേബി  പോത്താനിക്കാട്ട്, ബിനോയ് സെബാസ്റ്റ്യൻ തുരുത്തിപടമ്പിൽ, ജോഷി ദാസ് കുനിയടത്ത്, അനിൽ വർഗീസ് ഭരണികുളങ്ങര,ജോർജ് അലക്സ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. യോഗത്തിൽ എം എ ടി പ്രസിഡണ്ട്‌, ഷീൻ ജോർജ് അധ്യക്ഷത വഹിച്ചു. പുതുതായി മേഖലയിലേക്ക് കുടിയേറിയെത്തിയ മുഴുവൻ പേരെയും പങ്കെടുപ്പിച്ചു. ഈസ്റ്റർ - വിഷു ആഘോഷങ്ങൾ അതി വിപുലമായി സംഘടിപ്പിക്കും. ഏപ്രിൽ ആറിന് കിർവാൻ നോർത്ത് റീച്ച് ബാപ്റ്റിസ്റ്റ് ചർച്ച് ഹാളിൽ നടത്തുന്ന പരിപാടികൾക്കായി പ്രത്യേക കമ്മിറ്റിക്കും യോഗം രൂപം കൊടുത്തു.

English Summary:

Saljan Kunnamkot is MAT President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com