ADVERTISEMENT

കോഴിക്കോട് ∙ പ്രവാസി മലയാളി ഫോറത്തിന്റെ ലോക സമാധാനം 365 ദിവസങ്ങളിലും എന്ന സന്ദേശ പ്രചരണാർത്ഥം ലോകരാഷ്ട്രങ്ങളിൽ സമാധാന സന്ദേശം എത്തിക്കുന്നതിനായ്, 2024 ജനുവരി 1 മുതൽ ആരംഭിച്ച സന്ദേശ പരിപാടിയുടെ ഭാഗമായ് വൺ ഇന്ത്യ കൈറ്റ് ടീമുമായി സഹകരിച്ച് കൊണ്ട് സമാധാനത്തിന്റെ നഗരമായ  കോഴിക്കോടിന്റെ ബീച്ചിൽ വെച്ച്  ലോക സമാധാന സന്ദേശ പട്ടം പറത്തൽ നടത്തി.

 ലോക സമാധാന സന്ദേശത്തിൻറെ ഭാഗമായി കോഴിക്കോട് ബീച്ചിൽ പട്ടം ഉയർന്നപ്പോൾ
ലോക സമാധാന സന്ദേശത്തിൻറെ ഭാഗമായി കോഴിക്കോട് ബീച്ചിൽ പട്ടം ഉയർന്നപ്പോൾ

പട്ടം പറത്തൽ  വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ) ഉദ്ഘാടനം ചെയ്തു. വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫൊക്കാന കൺവൻഷൻ വൈസ് പ്രസിഡന്റ് ലീല മാരാട്ട് (USA), പ്രവാസി മലയാളി ഫോറം ഗ്ലോബൽ കോർഡിനേറ്റർ സുനു അബ്രഹാം, റനി ജോർജ്ജ് (KSA), ഗുലാം ഹുസൈൻ കൊളക്കാടൻ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വൺ ഇന്ത്യ കൈറ്റ് ടീം ലീഗൽ അഡ്വൈസർ അഡ്വ. ഷമീം പക്സാൻ സ്വാഗതവും സാജിദ് തോപ്പിൽ നന്ദിയും പറഞ്ഞു.

global-peace-365
global-peace-365
global-peace-365
global-peace-365
global-peace-365
global-peace-365
global-peace-365
English Summary:

Global Peace 365: 'Pattam Parathal' for World Peace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com