ADVERTISEMENT

അഡ്ലൈഡ് ∙ ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസിന്റെ 13-ാമത് സമ്മേളനം ഏപ്രിൽ 12,13,14 തീയതികളിൽ അഡ്ലൈഡിൽ നടത്തുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ഐപിസി ഓസ്ട്രേലിയ - ന്യൂസിലാന്റ് റീജിയൺ പ്രസിഡന്റ് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി അറിയിച്ചു.

പാസ്റ്റർ സാബു വർഗീസ് (യുഎസ്എ), ഐപിസി ജനറൽ ജോ. സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ്, എന്നിവരെക്കൂടാതെ സ്വദേശത്തും വിദേശത്തുമുള്ള അനുഗ്രഹീത കർതൃദാസൻമാർ ദൈവവചനശുശ്രൂഷ നടത്തും. കുടുംബങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും വേണ്ടിയുള്ള പ്രത്യേക സെഷനുകൾ മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും ഉണ്ടാകും.

australian-indian-pentecostal-conference-adelaide

കൃപാവരപ്രാപ്തരായ കർതൃദാസീദാസൻമാർ സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നല്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാ ദൈവമക്കളുടെയും പ്രാർഥനയും സഹകരണവും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി(+ 61413776925), പാസ്റ്റർ ഏലിയാസ് ജോൺ (+61423804644), ബ്രദർ സന്തോഷ് ജോർജ്( +61423743267).

(വാർത്ത ∙ ബ്രദർ. സന്തോഷ് ജോര്‍ജ്)

English Summary:

Australian Indian Pentecostal Conference Adelaide 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com